തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പാളയം പള്ളിയില്‍ നോമ്പുതുറക്ക് പഴവര്‍ഗങ്ങള്‍ നല്‍കുന്നതിന് ഉപയോഗിച്ചിരുന്ന പ്ളാസ്റ്റിക് കവര്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച പള്ളി അങ്കണത്തില്‍ മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ നടത്തിയ വിജ്ഞാനസദസ്സിലെ പ്രഭാഷണത്തില്‍ ആവശ്യപ്പെട്ട പ്രകാരമാണ് നടപടി. സമൂഹ നോമ്പുതുറകളില്‍ പള്ളികള്‍, മദ്റസകള്‍, സംഘടനകള്‍, വ്യക്തികള്‍ ഡിസ്പോസബ്ള്‍ ഗ്ളാസുകളും പാത്രങ്ങളും ഉപയോഗിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളും ചെലവ് വര്‍ധനയുമാണെന്ന് ടി.എന്‍. പ്രതാപന്‍ സൂചിപ്പിച്ചിരുന്നു. മാത്രമല്ല, ജലം ഉപയോഗിക്കുന്നതിലും പ്രകൃതിയെ സംരക്ഷിക്കുന്നതിലും പ്രവാചകന്‍ അനുചരന്മാരെ പഠിപ്പിച്ചതും പ്രഭാഷണത്തിനിടെ ഓര്‍മപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ ഉടന്‍ ഇനിമുതല്‍ പ്ളാസ്റ്റിക് കവര്‍ ഉപയോഗിക്കില്ല, പകരം സ്റ്റീല്‍ പാത്രങ്ങളില്‍ പഴവര്‍ഗങ്ങള്‍ വിതരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ചെയ്യുമെന്ന് പാളയം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി എം. സലിം പറഞ്ഞു. ഇതിലേക്ക് ടി.എന്‍. പ്രതാപന്‍ സംഭാവന നല്‍കുകയും ചെയ്തു. 24 ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണങ്ങളില്‍ കേരളത്തിലെ പ്രമുഖ മതപണ്ഡിതന്മാര്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ ഏഴ് മുതല്‍ ജൂലൈ നാലുവരെ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചക്ക് 1.30നാണ് പ്രഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.