തിരുവനന്തപുരം: ജനറല്‍ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും സംയോജിപ്പിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ് വേണ്ടെന്നുവെക്കാനുള്ള എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ തീരുമാനം തലസ്ഥാന നിവാസികളോടുള്ള കടുത്ത വഞ്ചനയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിഷ്കര്‍ഷിച്ച എല്ലാ സൗകര്യങ്ങളും ഒരുക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം വാങ്ങിയ, മെഡിക്കല്‍ കോളജ് ഇല്ലാതാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിക്കാനുള്ള സി.പി.എം നീക്കമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള ആരോപിച്ചു. പിണറായി സര്‍ക്കാറിന്‍െറ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജനമനസ്സാക്ഷി ഉണരേണ്ട സമയമാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കരകുളം കൃഷ്ണപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.