വെഞ്ഞാറമൂട്: ആറുവര്‍ഷം കഴിഞ്ഞിട്ടും ഒടകള്‍ക്ക് മൂടിവേണമെന്ന ബോധം പൊതുമരാമത്ത് വകുപ്പിന് വന്നില്ല. എം.സി റോഡില്‍ പ്രധാന കവലകളിലടക്കം ഓടകള്‍ അപകടക്കെണിയായിരിക്കുകയാണ്. 2010ല്‍ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും മൊത്തം ദൂരത്തിന്‍െറ പകുതിയില്‍ താഴെ മാത്രമാണ് ഓടയുള്ളത്. ഇതില്‍ കുറച്ച് ഭാഗത്ത് മാത്രമേ ഓടക്ക് മുകളില്‍ സ്ളാബുള്ളൂ. ചില സ്ഥലങ്ങളില്‍ അവ സ്ഥാനംതെറ്റിയാണ് കിടക്കുന്നത്. വെഞ്ഞാറമൂട് യു.പി.എസ്, വാമനപുരം ആശുപത്രി ജങ്ഷന്‍, വയ്യേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ഓടക്ക് മൂടിയില്ല. തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി യാത്രക്കാര്‍ സ്ളാബില്ലാത്ത ഭാഗങ്ങളില്‍ വീഴുക പതിവാണ്. നിയന്ത്രണം തെറ്റുന്ന വാഹനങ്ങള്‍ പലപ്പോഴും ഓടയില്‍ വീഴുന്നത് ദുരന്തം കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.