മാലിന്യക്കൂമ്പാരമായി കിളിമാനൂര്‍ മേഖല

കിളിമാനൂര്‍: കിളിമാനൂര്‍ മേഖല മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധ പൂരിതമായി. മഴക്കാല പൂര്‍വശുചീകരണവും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇല്ലാതായതോടെ ഗ്രാമങ്ങള്‍ ഡെങ്കിപ്പനിയുടെ പിടിയിലുമായി. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധയത്തെുടര്‍ന്ന് മടവൂരില്‍ ഒരു യുവതി മരണപ്പെട്ടിരുന്നു. എന്നാല്‍, മരിച്ചത് ഇതര ജില്ലകാരിയായതിനാല്‍ ഈസംഭവം ആരോഗ്യ വകുപ്പും ആശുപത്രി അധികൃതരും ഒതുക്കുകയായിരുന്നെന്ന് ആരോപണവുമുണ്ട്. ടാപ്പിങ് തൊഴിലാളിയായ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോയതായും അവിടെവെച്ചാണ് പനി ബാധിച്ചതെന്നും അതിനാല്‍ തങ്ങള്‍ ഉത്തരവാദികളല്ളെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാത്രം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് 16 ഡെങ്കിപ്പനി ബാധിതരെയാണ്. മെഡിക്കല്‍ കോളജ്, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ മേഖലയില്‍നിന്ന് ചികിത്സ തേടിയത് നിരവധി പേരാണ്. മേഖലയില്‍ ആശ വര്‍ക്കര്‍മാരായി നൂറോളംപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ളെന്നാണ് കഴിഞ്ഞദിവസം മേഖലയിലെ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കിയ വിശദീകരണം. കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ചികിത്സ തേടി എത്തിയവരില്‍ 16 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് പേരാണ് പനിബാധിച്ചും മറ്റും ആശുപത്രിയിലത്തെിയത്. കിളിമാനൂര്‍ ബ്ളോക്കിന് കീഴില്‍ മഴക്കാലപൂര്‍വ ശുചീകരണം പല പഞ്ചായത്തുകളിലും പേരിനുപോലും ഇക്കുറി നടന്നില്ല. ഓടകള്‍ എല്ലാം മലിനജലവും മാലിന്യവും നിറഞ്ഞ് കൊതുക് പെരുകുന്ന അവസ്ഥയിലാണ്. കേശവപുരം ആശുപത്രിയില്‍ പകര്‍ച്ചപ്പനി ബാധിച്ചത്തെുന്നവരുടെ എണ്ണം നിത്യേന കൂടുന്നതായി അധികൃതര്‍ പറയുന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.