കൊല്ലം: ‘മണിയന്‍പിള്ളയുടെ കഴുത്തിന് ചുറ്റിപ്പിടിച്ച് നെഞ്ചില്‍ ഇടിക്കുന്നതാണ് കണ്ടത്, അടുത്തത്തെിയപ്പോഴാണ് ആട് ആന്‍റണിയുടെ കൈയില്‍ കത്തിയുണ്ടെന്ന് കണ്ടത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ വയറ്റില്‍ മൂന്നുതവണ കുത്തി..’ സംഭവത്തെ കുറിച്ച് മണിയന്‍പിള്ളയുടെ ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ വി. ജോയി കോടതിയില്‍ പറഞ്ഞു. രാത്രി പട്രോളിങ് ഡ്യൂട്ടിക്കായി ഡ്രൈവര്‍ മണിയന്‍ പിള്ളയുമായി കുളമട ഭാഗത്തുപോയ ശേഷം തിരികെ എത്തുമ്പോള്‍ പാരിപ്പള്ളി - കുളമട റോഡില്‍ ജവഹര്‍ ജങ്ഷനുസമീപം ഒഴിഞ്ഞ സ്ഥലത്ത് വെള്ള മാരുതി വാന്‍ കിടക്കുന്നത് കണ്ടു. ജീപ്പ് നിര്‍ത്തി ഇറങ്ങിയപ്പോള്‍ ഡ്രൈവര്‍സീറ്റില്‍ ഒരാള്‍ തലകുനിച്ചിരിക്കുന്നതുകണ്ടു. തട്ടിവിളിച്ചപ്പോള്‍ കാറ്ററിങ് ജോലിക്ക് പോയിട്ട് വരുകയാണെന്ന് മറുപടി നല്‍കി. വാനിന്‍െറ പിന്‍സീറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. ലൈറ്റടിച്ചുനോക്കിയപ്പോള്‍ ബിഗ് ഷോപ്പറും കമ്പിപ്പാരയും സ്ക്രൂഡൈവ്രറും കട്ടിങ് പ്ളയറും കൈയുറയും കണ്ടത്തെി. സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തെിയതിനാല്‍ വാനില്‍നിന്ന് ആളെ ഇറക്കിയ ശേഷം ജീപ്പില്‍ കയറ്റി. ആയുധങ്ങളടങ്ങിയ ബിഗ് ഷോപ്പര്‍ മണിയന്‍പിള്ളയെടുത്ത് ജീപ്പില്‍ വെച്ചു. പിന്നിലെ വാതില്‍ അടച്ചശേഷം നോക്കുമ്പോഴാണ് മണിയന്‍ പിള്ളയുടെ കഴുത്തിന് ചുറ്റി നെഞ്ചില്‍ ഇടിക്കുന്നതുകണ്ടത്. അടുത്തേക്ക് ചെന്നപ്പോള്‍ കൈയില്‍ കത്തി കണ്ടു. തടയാന്‍ ശ്രമിച്ചപ്പോള്‍ വയറ്റില്‍ മൂന്നു തവണ കുത്തിയ ശേഷം അയാള്‍ രക്ഷപ്പെട്ടു. ജീപ്പിന്‍െറ മുന്‍വശത്തെ ഡാഷ് ബോര്‍ഡില്‍ ഇട്ട താക്കോല്‍ എടുത്ത ശേഷം വാനുമായി അയാള്‍ കടന്നു. കുത്തേറ്റ വിവരം വയര്‍ലെസിലൂടെ സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. രാത്രി 12.35 ഓടെ പാരിപ്പള്ളി സ്റ്റേഷനില്‍നിന്ന് അനില്‍കുമാറും മധുവും എത്തി. ജീപ്പില്‍ കയറാന്‍ പറ്റാത്തതിനാല്‍ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് തിരിച്ചത്. യാത്രാ മധ്യേ ചാത്തന്നൂരില്‍നിന്ന് വന്ന പൊലീസ് ജീപ്പില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടൊന്നും ഓര്‍മയുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞ് പാരിപ്പള്ളി സി.ഐ ആയിരുന്ന ജവഹര്‍ ജനാര്‍ദനന്‍ ക്രിമനലുകളുടെ ചിത്രമടങ്ങിയ ഫയല്‍ കാണിച്ചപ്പോഴാണ് തങ്ങളെ കുത്തിയത് കൊടുംകുറ്റവാളിയായ ആട് ആന്‍റണിയാണെന്ന് തിരിച്ചറിഞ്ഞതെന്നും ജോയി മൊഴി നല്‍കി. കറുത്ത മുടിയും മീശയുമായിരുന്നു അന്ന് ആന്‍റണിക്കെന്നും അദ്ദേഹം പറഞ്ഞു. വയര്‍ലെസ് സന്ദേശം കേട്ട് ജി.ഡി ചാര്‍ജ് ജേക്കബ് പറഞ്ഞതനുസരിച്ചാണ് താനും ഡ്യൂട്ടിയിലുണ്ടായിരുന്ന മധുവും കൂടി സംഭവസ്ഥലത്തത്തെിയതെന്ന് രണ്ടാം സാക്ഷി അനില്‍കുമാര്‍ പറഞ്ഞു. സ്റ്റേഷനില്‍ ജീപ്പില്ലാഞ്ഞതിനാല്‍ ഓട്ടോയിലാണ് എത്തിയത്. കുത്തേറ്റ ജോയി ജീപ്പിന് പുറത്തും മണിയന്‍പിള്ള അകത്തുമാണ് കിടന്നത്.ചോര വാര്‍ന്നുകിടന്ന മണിയന്‍പിള്ളയെ ജീപ്പില്‍ ചാത്തന്നൂരിലെ റോയല്‍ ആശുപത്രിയിലത്തെിച്ചു. ഡോക്ടര്‍മാര്‍ മണിയന്‍പിള്ള മരിച്ചെന്ന് സ്ഥിരീകരിച്ചു. തിരികെ സ്റ്റേഷനിലത്തെി എഫ്.ഐ.ആര്‍ എഴുതിയെന്നും അദ്ദേഹം മൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.