മഴ മാറി, പനി കനത്തു

കൊല്ലം: മഴയൊഴിഞ്ഞതോടെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. തിങ്കളാഴ്ച വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1227 പേരാണ്. 10 ദിവസത്തിനുള്ളില്‍ ആദ്യമായാണ് പനിബാധിതരുടെ എണ്ണം 1000 കടക്കുന്നത്. കിഴക്കന്‍ മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച 10 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 47 പേര്‍ നിരീക്ഷണത്തിലാണ്. തെന്മല, ഉറുകുന്ന്, ഇടമണ്‍, ഒറ്റക്കല്‍ പ്രദേശങ്ങളില്‍ കൂട്ടത്തോടെ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെയും പകര്‍ച്ചപ്പനി പടരുന്ന സ്ഥലങ്ങളിലും വ്യാപകമായി പനി സര്‍വേയും രക്തപരിശോധനയും ആരോഗ്യവകുപ്പ് തുടങ്ങി. ജലജന്യരോഗങ്ങള്‍ക്കെതിരെയും ജാഗ്രത നിര്‍ദേശമുണ്ട്. 304 പേരാണ് വയറിളക്കവുമായി വിവിധ ആശുപത്രികളിലത്തെിയത്. ദിവസവും ഇത്തരം രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊതുകിന്‍െറ ഉറവിടം റബര്‍ പ്ളാന്‍േറഷന്‍ മേഖലകളാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇത്തരം മേഖലകളില്‍നിന്ന് വ്യാപകമായി പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശനനിര്‍ദേശം തോട്ടം ഉടമകള്‍ക്ക് നല്‍കിയിരുന്നു. ചിരട്ടകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിന് സാഹചര്യം ഉണ്ടാക്കരുതെന്ന് നോട്ടീസ് നല്‍കിയിരുന്നു. ദിവസവും ഇത്തരത്തില്‍ കൊതുകിന്‍െറ ഉറവിടം നശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി ഉള്‍പ്പടെ സ്വീകരിക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. പനിബാധിതമേഖലകളില്‍ ഫോഗിങ്ങും പ്രതിരോധമരുന്ന് തളിക്കലും ഉള്‍പ്പെടെ നടക്കുന്നുണ്ട്. ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ കൊതുകിന്‍െറ ഉറവിടം നശിപ്പിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.