കൊല്ലം: സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എസ്. സതീഷ് ബിനോ. സ്ഥാനമേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ ത്വരിതഗതിയില്‍ നടപടി സ്വീകരിക്കും. കൊല്ലത്തെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രദ്ധ ചെലുത്തുമെന്നും സതീഷ് ബിനോ പറഞ്ഞു. എസ്. സതീഷ് ബിനോ തിങ്കളാഴ്ചയാണ് കൊല്ലം സിറ്റി പൊലീസ് കമീഷണറായി ചുമതലയേറ്റത്. രാവിലെ 10.30ഓടെ നിലവിലെ കമീഷണറായിരുന്ന പി. പ്രകാശില്‍ നിന്നാണ് സ്ഥാനമേറ്റെടുത്തത്. സതീഷ് ബിനോയുടെ ഭാര്യ അജിതാ ബീഗമാണ് കൊല്ലം റൂറല്‍ എസ്.പി. ഇതോടെ ഐ.പി.എസ് ദമ്പതികള്‍ ജില്ലയിലെ ക്രമസമാധാന ചുമതലയുടെ നേതൃത്വത്തിലത്തെുന്നുവെന്ന അപൂര്‍വതയുമുണ്ട്. 2008 ഐ.പി.എസ് ബാച്ചുകാരനായ സതീഷ്, ബി.ടെക്, എം.ബി.എ ബിരുദധാരിയാണ്. മാതാപിതാക്കള്‍ കന്യാകുമാരി ജില്ലക്കാരാണെങ്കിലും സതീഷ് വളര്‍ന്നതും പഠിച്ചതും കേരളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.