പൊലീസ് ജീപ്പും വാനും കൂട്ടിയിടിച്ച് വനിതാ സി.ഐക്കുള്‍പ്പെടെ പരിക്ക്

കൊട്ടാരക്കര: എം.സി റോഡില്‍ കുളക്കടയില്‍ പൊലീസ് ജീപ്പും സെയില്‍സ് വാനും കൂട്ടിയിടിച്ച് വനിതാ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ക്ക് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് കുളക്കട ആലപ്പാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര വനിതാ സെല്‍ സി.ഐ പി. അനിത കുമാരി (53), ജീപ്പ് ഡ്രൈവര്‍ പ്രദീപ് കുമാര്‍ (47), സെയില്‍സ് വാനിന്‍െറ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാന്‍ ഡ്രൈവറെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസന്വേഷണ ഭാഗമായി ഏനാത്തുനിന്ന് കൊട്ടാരക്കരക്ക് വരുകയായിരുന്നു സി.ഐയുടെ ജീപ്പ്. എതിരെ വന്ന വാന്‍ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടെ ജീപ്പിലിടിക്കുകയായിരുന്നു. ജീപ്പിന്‍െറ മുന്നിലിരുന്ന സി.ഐയുടെ മുഖം ഗ്ളാസിലിടിച്ചു. മുഖത്തും പല്ലുകള്‍ക്കും സാരമായി പരിക്കേറ്റു. പ്രദീപ്കുമാറിന് തലയിലാണ് കൂടുതല്‍ പരിക്കേറ്റത്. കൈക്കും പരിക്കേറ്റു. പുത്തൂര്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.