തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വിപണിയില്‍ ശക്തമാക്കണമെന്ന് ജനതാദള്‍ (യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കഴക്കൂട്ടം സനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എടയത്ത് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. വസന്തകുമാര്‍, അനന്തപുരി ഉണ്ണികൃഷ്ണന്‍, വടമണ്‍ ജോയ്, ജെയ്സണ്‍ ദാമോദരന്‍, സുരേഷ് ബാബു ചെമ്പകമംഗലം, നരേന്ദ്രന്‍ കോട്ടയം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനറായി അനന്തപുരി ഉണ്ണികൃഷ്ണനെയും ജോയന്‍റ് കണ്‍വീനറായി സുരേഷ് ബാബു ചെമ്പകമാലത്തെയും കൊല്ലം ജില്ലാ കണ്‍വീനറായി വടമണ്‍ ജോയിയെയും ജോയന്‍റ് കണ്‍വീനറായി സുരേഷ് അഞ്ചല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.