ആവശ്യത്തിന് ബസ് സര്‍വിസില്ല; വിദ്യാര്‍ഥികള്‍ വലയുന്നു

ബാലരാമപുരം: അധ്യയന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴും ആവശ്യത്തിന് ബസ് സര്‍വിസ് ഇല്ലാത്തത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുന്നു. ബാലരാമപുരം-കാഞ്ഞിരംകുളം, വിഴിഞ്ഞം-പുന്നക്കുളം, കാട്ടാക്കട റൂട്ടിലാണ് യാത്രാ ക്ളേശം. മെയിന്‍ പാതകളല്ലാത്ത ഒൗട്ടറുകളില്‍ നടത്തുന്ന സര്‍വിസുകള്‍ ദിനവും വെട്ടിക്കുറക്കുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. നെയ്യാറ്റിന്‍കര-പൂവാര്‍-കാട്ടാക്കട ഡിപ്പോകളില്‍നിന്ന് കൂടുതല്‍ സര്‍വിസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. നെല്ലിമൂട് സ്കൂളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് രാവിലെയും വൈകീട്ടും ബസില്ലാതെ ബുദ്ധിമുട്ടുന്നത്. മണിക്കൂറുകളോളം കാത്തുനിന്നാലേ കാഞ്ഞിരംകുളം റൂട്ടുകളിലേക്ക് ബസുള്ളൂ. യാത്രക്കാരെ കുത്തിനിറച്ച് പോകുന്നവ വഴിമധ്യേ മറ്റ് യാത്രക്കാരെ കയറ്റാറില്ല. അതേ സമയം ബസില്ലാത്തതിനാലാണ് സര്‍വിസുകള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. മിക്കതും യാത്രാമധ്യേ തകരാറിലാകുന്നതും പതിവ് കാഴ്ചയാണ്. സമയത്തിന് ബസ് കിട്ടാത്തതുമൂലം പലപ്പോഴും വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തുന്നതും വൈകിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.