റോഡുകളില്‍ വെള്ളക്കെട്ട്: മഴക്കാല പൂര്‍വ ശുചീകരണം പേരിനുമാത്രം

നെടുമങ്ങാട്: കാലവര്‍ഷം ശക്തമായതോടെ റോഡുകളിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇത് പലയിടത്തും കാല്‍നടയും ഗതാഗതവും തകരാറിലാക്കി. കാലവര്‍ഷമത്തെുന്നതിനു മുമ്പ് ഓടകള്‍ വൃത്തിയാക്കുന്നതിന് കരാര്‍ നല്‍കുന്ന പതിവ് ഇക്കുറി താമസിച്ചാണ് നടന്നത്. നെടുമങ്ങാട് റോഡ്സ് സബ്ഡിവിഷന്‍െറ കീഴിലുള്ള പൊന്മുടി ഉള്‍പ്പെടെയുള്ള 17റോഡുകളിലെ ഓടകള്‍ കോരുന്നതിനുള്ള കരാര്‍ കാലവര്‍ഷമത്തെിയശേഷമാണ് ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നടപടി പൂര്‍ത്തിയാക്കി പണി ആരംഭിക്കുമ്പോഴേക്കും ജൂലൈ ആദ്യവാരമാകും. മാത്രമല്ല, 17 റോഡുകളിലെ ഓടകള്‍ വൃത്തിയാക്കുന്നതിന് കരാര്‍ പ്രകാരം 21,75,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നും പറയുന്നു. റോഡിന്‍െറ ടാറിങ്ങില്‍ മാത്രം ശ്രദ്ധ നല്‍കി നിലവിലെ നിര്‍മാണത്തില്‍ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന ഒരു സംവിധാനവും നടപ്പാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു. ചില റോഡുകളില്‍ നിലവിലുള്ള ഓടകള്‍ പോലും നികത്തിയാണ് പണി നടത്തിയിരിക്കുന്നത്. റോഡുകളുടെ നിര്‍മാണവും തുടര്‍ന്ന് ഇത്ര കാലയളവുവരെ പരിപാലനവും ചേര്‍ത്താണ് ആധുനിക രീതിലുള്ള ടാറിങ്ങിനും റോഡ് നിര്‍മാണത്തിനും ഇപ്പോള്‍ പൊതുമരാമത്തുവകുപ്പ് കരാര്‍ നല്‍കുന്നത്. തുടര്‍ പരിചരണത്തില്‍ വന്‍ ക്രമക്കേടാണ് നടക്കുന്നത്. റോഡിലെ വെള്ളക്കെട്ട് മാറ്റാനോ ഓടകള്‍ വ്യത്തിയാക്കാനോ റോഡിലേക്ക് വളര്‍ന്നിറങ്ങിയ കാടുവെട്ടിമാറ്റാനോ പിന്നീടിവരെ കാണാറില്ല. ഇത്തരത്തില്‍ കരാര്‍ നല്‍കി പണിയിച്ചിട്ടുള്ള പ്രധാന റോഡുകളിലൊന്നായ വഴയില-ആനാട് റോഡില്‍ കാല്‍ നടയാത്രക്കാര്‍ക്ക് മഴക്കാലത്ത് നീന്തല്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. ഇവിടെ ഓടകള്‍ മുഴുവന്‍ മണ്ണടിഞ്ഞ് വെള്ളം ഒഴുകിപ്പോകാനാകാതെ പലയിടത്തും വലിയ വെള്ളക്കെട്ട് ഉണ്ടാക്കിയിരിക്കുന്നു. ദിവസങ്ങളോളം വെള്ളം ടാറില്‍ കെട്ടി നില്‍ക്കുന്നത് ടാറിങ് ഇളകിപ്പോകാനും ഇടയാക്കുന്നു. വെള്ളക്കെട്ട് രൂക്ഷമായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ചില ഭാഗങ്ങളില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് ഓടകളിലെ മണ്ണ് മാറ്റിയിരുന്നു. എസ്കവേറ്റര്‍ ഉപയോഗിച്ച് ഓടകളില്‍നിന്ന് മാറ്റിയ മണ്ണ് റോഡിന്‍െറ വശങ്ങളില്‍ തന്നെ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇതോടെ ഇത്തരത്തില്‍ പണി നടത്തിയ ഭാഗങ്ങളില്‍ കാല്‍നട തീര്‍ത്തും അസാധ്യമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.