തിരുവനന്തപുരം: മാനവീയം വീഥിയെ തകര്‍ക്കണമെന്ന ചിന്ത ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജല അതോറിറ്റി മാനവീയത്തിലെ ചിത്രമതില്‍ പൊളിച്ച് പുതിയ ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ തെരുവോര കൂട്ടായ്മ നടത്തിയ മനുഷ്യമതില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ മാനവീയം സാംസ്കാരിക ഇടനാഴി നിലനിര്‍ത്തുന്നതിന് അനുകൂല നിലപാട് സ്വീകരിക്കണം. വികസനമെന്നാല്‍ മരങ്ങള്‍ വെട്ടിമാറ്റലും സാംസ്കാരിക ഇടങ്ങള്‍ തകര്‍ക്കലുമാണെന്ന ചിന്താഗതിയാണ് നീക്കത്തിന് പിന്നിലെന്നും അടൂര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിഭ്രാന്തി നടപ്പാക്കാനുള്ള സ്ഥലമല്ല മാനവീയം വീഥിയെന്ന് ലെനിന്‍ രാജേന്ദ്രന്‍ വ്യക്തമാക്കി. നടന്‍ ഇന്ദ്രന്‍സ്, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, ഡി. രഘൂത്തമന്‍, സതീഷ്ബാബു പയ്യന്നൂര്‍, ഗിരീഷ് പുലിയൂര്‍, ഷൈലജ പി. അമ്പു, വി.എന്‍. മുരളി, കവി വിനോദ് വൈശാഖി തുടങ്ങിയവര്‍ മനുഷ്യമതിലിന് നേതൃത്വം നല്‍കി. വയലാര്‍ രാമവര്‍മ പ്രതിമ മുതല്‍ ദേവരാജന്‍ പ്രതിമ വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. തൃശൂരില്‍നിന്നത്തെിയ രാജന്‍, ഹരി എന്നിവര്‍ രവീന്ദ്രനാഥ ടാഗൂറിന്‍െറ നാടകവും ട്രിവാന്‍ഡ്രം മൈമേഴ്സ് ഫുഡ്ബാള്‍ മൈമും അവതരിപ്പിച്ചു. വിവിധ കലാകാരന്മാര്‍ നാടന്‍പാട്ടും അവതരിപ്പിച്ചു. ഒ.വി. വിജയന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ജി. ശങ്കരപ്പിള്ള, മാധവിക്കുട്ടി, കടമ്മനിട്ട രാമകൃഷ്ണന്‍, ഭരത് ഗോപി, ജി. അരവിന്ദന്‍, ഡി. വിനയചന്ദ്രന്‍, കലാഭവന്‍ മണി, ഒ.എന്‍.വി തുടങ്ങിയവരുടെ ഓര്‍മക്കായി നാട്ട വൃക്ഷത്തൈകള്‍ മാനവീയം വീഥിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.