കല്ലറ: ചെറിയൊരു കാറ്റോ മഴയോ മതി കല്ലറയിലെ വൈദ്യുതി ബന്ധം താറുമാറാകാന്‍. പുന$സ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണം. മലയോര മേഖലയായ കല്ലറയിലെ വൈദ്യുതി സെക്ഷന്‍ ഓഫിസിനെക്കുറിച്ചുള്ള നാട്ടുകാരുടെ നിരന്തര പരാതിയുടെ ചുരുക്കമാണിത്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ ഉപഭോക്താക്കളുള്ളതും കൂടുതല്‍ വിസ്തൃതി ഉള്ളതുമായ വൈദ്യുതി സെക്ഷന്‍ ഓഫിസാണ് കല്ലറയിലേത്. മൂന്ന് നിയമസഭാ മണ്ഡലങ്ങളുടെ പ്രദേശങ്ങളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഏഴ് പഞ്ചായത്തുകളും കല്ലറ സെക്ഷന്‍ ഓഫിസിന് കീഴിലുണ്ട്. വിസ്തൃതമായ പ്രദേശമായിരുന്നിട്ടും ഗുണഭോക്താക്കളുടെ ആവലാതികള്‍ പരിഹരിക്കാന്‍ തക്ക ജീവനക്കാര്‍ ഇവിടില്ല. പ്രധാന കവലകളില്‍ വൈദ്യുതി തടസ്സം പരിഹരിക്കപ്പെടുമെങ്കിലും ഉള്‍പ്രദേശങ്ങളില്‍ പലപ്പോഴും ദിവസങ്ങള്‍ തന്നെ വേണ്ടിവരും. മഴക്കാലമായതോടെ പ്രശ്നം ഏറെ രൂക്ഷമായിരിക്കുകയാണ്. കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ ഉള്‍പ്രദേശങ്ങള്‍, ഭരതന്നൂര്‍, മൈലമൂട്, ചെറുവാളം, കാഞ്ചിനട മേഖലകളിലും വൈദ്യുതി തടസ്സത്താല്‍ ജനം ദുരിതത്തിലാണ്. നോമ്പുകാലമായതോടെ മേഖലയില്‍ പ്രശ്നം കൂടുതല്‍ വഷളായതായി പ്രദേശവാസികള്‍ പറയുന്നു. കിളിമാനൂര്‍ സബ് സ്റ്റേഷനില്‍ നിന്നോ പാലോട് സബ് സ്റ്റേഷനില്‍ നിന്നോ വേണം കല്ലറയില്‍ വൈദ്യുതി എത്തിക്കാന്‍. പാലോട് നിന്ന് കൊണ്ടുവരുന്നത് വനത്തിലൂടെയാണ്. കാലവര്‍ഷമത്തെിയതോടെ മരങ്ങള്‍ കടപുഴകി നിത്യേന വൈദ്യുതിലൈന്‍ തകരാറിലാകുന്നു. പകല്‍ സമയങ്ങളിലെ വൈദ്യുതി തടസ്സം സര്‍ക്കാര്‍ ഓഫിസുകള്‍, സ്കൂളുകള്‍, ഇന്‍റര്‍നെറ്റ് കഫെകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും വല്ലാതെ ബാധിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പലപ്പോഴും തകിടംമറിയുന്നതായി ഇവിടത്തെ ജീവനക്കാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. മേഖല നേരിടുന്ന വൈദ്യുതിപ്രതിസന്ധിക്ക് അടിയന്തരപരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.