ബാലരാമപുരത്തെ അപ്രഖ്യാപിത പവര്‍കട്ട് ജനത്തെ വലച്ചു; വൈദ്യുതിയില്ലാതെ 10 മണിക്കൂര്‍

ബാലരാമപുരം: മഴക്കെടുതിയെതുടര്‍ന്ന് ബാലരാമപുരത്ത് 10 മണിക്കൂറോളം അപ്രഖ്യാപിത പവര്‍കട്ട്. പ്രദേശത്ത് വൈദ്യുതിബന്ധം സ്ഥിരമായി തകരാറിലാകുന്നതില്‍ ജനം പ്രതിഷേധത്തിലാണ്. മഴക്കെടുതിയുടെ പേരുപറഞ്ഞ് മനഃപൂര്‍വമാണ് വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍, മരച്ചില്ലകള്‍ 11 കെ.വി ലൈനിന് മുകളില്‍ വീഴുന്നത് കാരണമാണ് വൈദ്യുതിബന്ധം തകരാറിലാകുന്നതെന്ന് കെ.എസ്.ഇ.ബി ജീവനക്കാരും പറയുന്നു. ബാലരാമപുരം സെക്ഷന് കീഴിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതിയില്ലാതെ ജനം ബുദ്ധിമുട്ടിലായത്. ബാലരാമപുരത്തും സമീപപ്രദേശങ്ങളിലും വൈദ്യുതിബന്ധം നിലക്കുന്നത് സ്ഥിരം സംഭവമാണ്. ദിവസവും പലതവണ വൈദ്യുതി ബന്ധം നിലക്കാറുണ്ട്. വിച്ഛേദിക്കപ്പെടുന്ന വൈദ്യുതിബന്ധം പുന$സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും വ്യാപക പരാതിയുയരുന്നു. വൈദ്യുതി ബന്ധം തകരാറിലാകുന്നതോടെ ഓഫിസിലെ ടെലിഫോണിന്‍െറ പ്രവര്‍ത്തനവും നിലക്കുന്ന മട്ടാണ്. മണിക്കൂറുകള്‍ക്ക് ശേഷം വൈദ്യുതിബന്ധം തിരികെ ലഭ്യമാകുമ്പോഴേ ടെലിഫോണും പ്രവര്‍ത്തിക്കുകയുള്ളൂ. ടെലിഫോണ്‍ റിസീവര്‍ മാറ്റിവെക്കുന്നുവെന്നാണ് ആക്ഷേപം. ബാലരാമപുരത്തെ നിരവധി വ്യാപാരസ്ഥാപനങ്ങളാണ് വൈദ്യുതിയില്ലാത്തത് കാരണം നഷ്ടക്കണക്ക് പറയുന്നത്. മഴക്കെടുതിയുടെ പേരില്‍ പ്രദേശത്തെ മുഴുവന്‍ ഇരുട്ടിലാക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.