വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിന്‍െറ മേല്‍ക്കൂര തകര്‍ച്ചയുടെ വക്കില്‍. തുറമുഖത്തിനായി ഭൂമി ഏറ്റെടുക്കല്‍ ജോലികള്‍ നടക്കുന്ന വിഴിഞ്ഞം ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിന് സമീപം സ്ഥിതിചെയ്യുന്ന ഓഫിസിന്‍െറ ഷീറ്റിട്ട മേല്‍ക്കൂരയാണ് കനത്തമഴയിലും കാറ്റിലും തകര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്നത്. ഇടുങ്ങിയ മുറികളുള്ള ഓഫിസ് കെട്ടിടത്തില്‍ സ്ഥലപരിമിതി കാരണം മുന്‍വശത്തെ ഷീറ്റിട്ട സ്ഥലത്താണ് ഭൂവുടമകളുടെ രേഖകളും മറ്റും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വാങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഷീറ്റ് ഇളകി ഒരു ജീവനക്കരന്‍െറ തലയില്‍ വീണിരുന്നു. സ്പെഷല്‍ തഹസില്‍ദാറുള്‍പ്പെടെ ഇരുപതോളം ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. കടലിന് സമീപത്തായതിനാല്‍ ശക്തമായ കടല്‍ക്കാറ്റ് എതുസമയവും വീശുമെന്നത് ജീവനക്കാരെയും ഇവിടെ എത്തുന്ന ഭൂവുടമകളെയും ഭീതിയിലാഴ്ത്തുന്നു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടം വിഴിഞ്ഞം തുറമുഖ കമ്പനി നിശ്ചിതവാടക നല്‍കിയാണ് സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയത്. മഴയും കാറ്റും ശക്തമായി തുടരുന്നതിനാല്‍ അടിയന്തരമായി കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.