തിരുവനന്തപുരം: അനിശ്ചിതത്വത്തിനുശേഷം മുട്ടടയില്‍ പൊട്ടിയ പൈപ്പിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജല അതോറിറ്റി പമ്പിങ് പുനരാരംഭിച്ചു. പേരൂര്‍ക്കട ടാങ്കില്‍നിന്ന് ജലവിതരണം നടത്തുന്ന താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ വെള്ളം കിട്ടിത്തുടങ്ങി. അതേസമയം ഉയര്‍ന്നപ്രദേശങ്ങളില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് വെള്ളം കിട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടുദിവസമായി ഗതാഗതം തടഞ്ഞിരുന്ന വയലിക്കട-മുട്ടട, മുട്ടട-അമ്പലംമുക്ക് റോഡുകള്‍ വഴി ഗതാഗതം പുന$സ്ഥാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുട്ടട-വയലിക്കട റോഡില്‍ അലപ്പുറം ബോട്ടിങ് പാര്‍ക്കിന് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡ് പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍െറ അനുമതി കിട്ടാന്‍ വൈകിയതോടെ അറ്റകുറ്റപ്പണി വൈകി. രണ്ടുദിവസത്തിന് ശേഷം മന്ത്രിതലത്തില്‍ ഇടപെടല്‍ നടത്തിയ ശേഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. എന്നാല്‍, തുടര്‍ച്ചയായ മഴ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ തടസ്സമായി. വെള്ളിയാഴ്ച രാത്രി പത്തോടെ പൈപ്പിന്‍െറ പൊട്ടിയ ഭാഗം മാറ്റി മറ്റൊന്ന് വിളക്കിച്ചേര്‍ത്തു. ഒന്നരമണിക്കൂറിന് ശേഷം വാല്‍വുകള്‍ തുറന്ന് പമ്പിങ് ആരംഭിച്ചു. മഴക്കാലം തീരുന്നതുവരെ പൊതുമരാമത്ത് വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള റോഡുകള്‍ പൊളിക്കരുതെന്ന് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് പൊളിക്കാന്‍ അനുമതി നല്‍കാതിരുന്നത്. ഇതോടെ ഏഴായിരത്തോളം കുടുംബങ്ങള്‍ വെള്ളമില്ലാതെ കഷ്ടപ്പെട്ടു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയപ്പോള്‍ പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് റോഡ് പൊളിക്കരുതെന്ന ഉത്തരവിന് ഇളവുനല്‍കി. അപ്പോഴേക്ക് പൈപ്പ് പൊട്ടി 15 മണിക്കൂര്‍ പിന്നിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും രാത്രിയുമായി നടത്തിയ അറ്റകുറ്റപ്പണിക്കൊടുവിലാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ജലവിതരണം പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.