കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ രാത്രി വിശ്രമമുറി അപകടാവസ്ഥയില്‍

നെടുമങ്ങാട്: വെള്ളനാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് നടത്തുന്ന സ്റ്റേ ബസ് സര്‍വിസ് ജീവനക്കാര്‍ക്ക് മുണ്ടേലയില്‍ വിശ്രമിക്കുന്നതിനായി നല്‍കിയിരിക്കുന്ന മുറി ചോര്‍ന്നൊലിച്ച് അപകടാവസ്ഥയില്‍. രാത്രി വിശ്രമിക്കുന്നതിനുള്ള മുറി സുരക്ഷിതമല്ലാത്തതിനാല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്ക് വരാന്‍ തയാറാവുന്നില്ല. അടിയന്തരമായി വിശ്രമമുറി അറ്റകുറ്റപ്പണി നടത്തിയില്ളെങ്കില്‍ മുണ്ടേലയിലെ സ്റ്റേ സര്‍വിസ് നിര്‍ത്തലാക്കേണ്ടിവരുമെന്നാണ് അധികൃതരുടെ നിലപാട്. കാത്തിരിപ്പ് പുരയോടനുബന്ധിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരയോടുകൂടിയ മുറിയാണ് സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നത്. വിശ്രമമുറി സ്ഥിതി ചെയ്യുന്നത് വെള്ളനാട് പഞ്ചായത്തിലാണ്. കെട്ടിടം ചോര്‍ന്നൊലിച്ച്, കോണ്‍ക്രീറ്റ് അടര്‍ന്ന്, ജനാലകള്‍ ദ്രവിച്ച് ഇളകിമാറിയ അവസ്ഥയിലാണ്. കൂടാതെ രാത്രി കഴിയുന്ന ജീവനക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യവും ഇവിടെയില്ല. രാത്രി 9.30ന് കിഴക്കേകോട്ടയില്‍നിന്ന് മുണ്ടേലയിലേക്ക് തിരിക്കുന്ന ബസ് നഗരത്തില്‍നിന്ന് രാത്രി ജോലികഴിഞ്ഞ് മടങ്ങുന്നവരുടെ ഏക ആശ്രയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.