പാറശ്ശാല: അമരവിള സംയുക്ത ചെക്പോസ്റ്റില്‍ എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് മിന്നല്‍ പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രിയാണ് കമീഷണര്‍ എത്തിയത്. ചെക് പോസ്റ്റിലെ എക്സൈഫ് ഓഫിസിലത്തെി രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വാഹനങ്ങള്‍ പരിശോധിക്കുന്ന രീതികള്‍ ചോദിച്ച് മനസ്സിലാക്കിയശേഷം പുതിയ പരിശോധനാരീതികള്‍ നിര്‍ദേശിച്ചതിന് ശേഷമാണ് മടങ്ങിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാത്രമേ ചോദിച്ചറിഞ്ഞുള്ളൂ. പുതിയ കമീഷണര്‍ ചാര്‍ജെടുത്തപ്പോള്‍ തന്നെ അഴിമതിയുടെ കുത്തരങ്ങായി മാറിയിരിക്കുന്ന ചെക്പോസ്റ്റില്‍ എത്തുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എല്ലാ വിവരങ്ങളും പരിശോധിച്ച് മാത്രമേ വാഹനങ്ങള്‍ കടത്തിവിടാന്‍ പാടുള്ളൂ എന്ന് ജീവനക്കാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി. കമീഷണറായി ചാര്‍ജെടുത്തശേഷം ലഭിച്ച പരാതികളെ തുടര്‍ന്നാണ് മിന്നല്‍ പരിശോധനയെന്ന് സൂചനയുണ്ട്. നികുതിരഹിത സാധനങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് നിശ്ചിതപടി നല്‍കിയാല്‍ ഉടന്‍ കടത്തിവിടും എന്ന സ്ഥിതിയാണ്. മീന്‍, പച്ചക്കറി തുടങ്ങിയ വാഹനത്തിന് നൂറ്, 200 രൂപയാണ് പടിയായി വാങ്ങുന്നത്. ബുക്കില്‍ നമ്പര്‍ എഴുതാനെന്ന വ്യാജേന ചെക് പോസ്റ്റിന് സമീപം എക്സൈസ് ഓഫിസ് മതിലിനകത്ത് ടാര്‍ പോളിന്‍ മറച്ച സ്ഥലത്ത് ലോറിക്കാരെ വരുത്തിയാണ് പടി വാങ്ങുന്നത്. മിന്നല്‍ പരിശോധനയുടെ സാഹചര്യത്തില്‍ പടിവാങ്ങുന്നതിന് തല്‍ക്കാലം ശമനമുണ്ടാകുമെന്നാണ് ലോറിക്കാരുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.