വിളപ്പില്‍: കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ ഭദ്രകാളി ദേവീക്ഷേത്രത്തില്‍ രണ്ടുതവണ നടന്ന കാണിക്കവഞ്ചി മോഷണ കേസിലാണ് മൂന്നുപേരെ വിളപ്പില്‍ശാല പൊലീസ് പിടികൂടിയത്. ചൊവ്വള്ളൂര്‍ വള്ളിമംഗലം വിജയ ഭവനില്‍ വിജയകുമാര്‍ (29), വിളപ്പില്‍ശാല പാലിയോട് കിഴക്കുംകര ഷമീര്‍ മന്‍സിലില്‍ സമീര്‍(23), കരുവിലാഞ്ചി കടുവാതോല്‍വിള പുത്തന്‍വീട്ടില്‍ മുണ്ടന്‍ എന്നുവിളിക്കുന്ന രതീഷ് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 25ന് ക്ഷേത്ര കാണിക്ക വഞ്ചികള്‍ കുത്തിപ്പൊളിച്ച് 17,540 രൂപ കവര്‍ന്നത് വിജയകുമാറാണെന്ന് പൊലീസ് പറയുന്നു. മേയ് എട്ടിന് ഇതേ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ വിജയകുമാറും സുഹൃത്തുക്കളായ മറ്റു രണ്ടുപേരും ചേര്‍ന്ന് തകര്‍ത്ത് 1850 രൂപ കവര്‍ന്നു. ഇതില്‍ 500 രൂപ എടുത്തശേഷം ബാക്കി പണം ക്ഷേത്രത്തിനു സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച പ്രതികളില്‍ രതീഷും സമീറും സ്ഥലത്തത്തെി കുഴിച്ചിട്ടിരുന്ന പണം പുറത്തെടുത്തു. തിരിച്ച് വരുംവഴി പണം ഉള്‍പ്പെടെ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ തിരച്ചിലില്‍ വിജയകുമാറും പൊലീസ് പിടിയിലായി. കാണിക്ക വഞ്ചികള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. രതീഷ് കഞ്ചാവ് വിറ്റതിന് ജയില്‍ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. മലയിന്‍കീഴ് സി.ഐ നസീറിന്‍െറ നേതൃത്വത്തില്‍ വിളപ്പില്‍ശാല എസ്.ഐ ഹേമന്ത്കുമാര്‍, ജി.എസ്.ഐ പത്മകുമാര്‍, എസ്.സി.പി.ഒ ശ്രീകുമാര്‍, സി.പി.ഒ ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.