തിരുവനന്തപുരം: മാനവീയം വീഥിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഗേറ്റ് നിര്‍മിക്കാന്‍ അധികൃതരുടെ ശ്രമം. നൂറോളംവരുന്ന തെരുവോരകൂട്ടായ്മ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് അധികാരികള്‍ പിന്മാറി. ചൊവ്വാഴ്ച വൈകീട്ട് ആറോടുകൂടിയാണ് മതില്‍ പൊളിച്ചുനീക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മാനവീയം വീഥിയിലത്തെിയത്. സ്ത്രീകളടക്കം പ്രതിഷേധവുമായി രംഗത്തത്തെിയതോടെ ജീവനക്കാര്‍ തലയൂരുകയായിരുന്നു. പല സാഹിത്യകൃതികളുടെയും ചിത്രാവിഷ്കാരം നടത്തിയിട്ടുള്ള മതിലാണ് പൊളിക്കാന്‍ ശ്രമിച്ചത്. നേരത്തെ ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ ഗേറ്റ് സ്ഥാപിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും മുന്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. മാനവീയം സാംസ്കാരിക വീഥി സാംസ്കാരിക പരിപാടികള്‍ക്ക് മാത്രമായി നീക്കിവെക്കണമെന്ന ആവശ്യം അംഗീകരിക്കാമെന്ന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഇത് മറികടന്നുകൊണ്ടായിരുന്നു പൊളിക്കല്‍ നടപടി ആരംഭിച്ചത്. രാത്രി മതില്‍ പൊളിക്കുമെന്ന് അഭ്യൂഹം പരന്നതോടെ പ്രവര്‍ത്തകര്‍ തമ്പടിച്ചു. പാട്ടുപാടിയും പോസ്റ്റര്‍ ഒട്ടിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് എത്തിയെങ്കിലും സമരക്കാരുടെ ആവേശത്തിന് മുന്നില്‍ ഇവര്‍ക്കും മുട്ടുമടക്കേണ്ടിവന്നു. സാംസ്കാരിക പ്രവര്‍ത്തകരായ സി. രഘുത്തമന്‍, ഷൈലജ പി. അബ്ബു, വി.എസ്. ബിന്ദു, വിനോദ് വൈശാഖി എന്നിവര്‍ പ്രതിഷേധയോഗത്തില്‍ സംസാരിച്ചു. പ്രതിഷേധം രാത്രി വൈകിയും തുടര്‍ന്നതോടെ ജലവകുപ്പ് മന്ത്രി മാത്യു ടി. തോമസ് വാട്ടര്‍ അതോറിറ്റി എം.ഡി അജിത്ത് പാട്ടിലുമായി ഫോണില്‍ ബന്ധപ്പെടുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ മതില്‍ പൊളിക്കാനുള്ള നടപടികള്‍ നിറുത്തിവെക്കുകയുമായിരുന്നു. തുടര്‍ന്ന് രാത്രി 11.30 ഓടെയാണ് സമരം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തയാറായത്. ബുധനാഴ്ച മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമരക്കാരെ എം.ഡി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.