നേമം: പരാതികള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കരമന-കളിയിക്കാവിള ദേശീയപാതയില്‍ സിഗ്നല്‍ ലൈറ്റുകളും കാമറകളും സ്ഥാപിച്ചുതുടങ്ങി. ഒരു മാസത്തിനകം സിഗ്നല്‍ ലൈറ്റുകള്‍ പൂര്‍ണമായും സ്ഥാപിക്കാനാണ് അധികൃത നീക്കം. മാസങ്ങള്‍ക്ക് മുമ്പാണ് കരമന-കളിയിക്കാവിള ദേശീയ പത നാലുവരിയായി വികസിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ റോഡിലെ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാനാകാതെ കരാറുകാരായ കെല്‍ട്രോണ്‍ പിന്‍വാങ്ങി. വെളിച്ചമില്ലാതെ ദേശീയപാതയില്‍ നിരന്തരം റോഡപകടങ്ങള്‍ ഉണ്ടായി എട്ടു പേര്‍ മരിക്കാനിടയായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തത്തെി. പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിരത്തിലെ ബാക്കി പണികള്‍ക്കായി കെല്‍ട്രോണ്‍ എത്തുകയായിരുന്നു. പ്രധാന ജങ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകളും കാമറകളും സ്ഥാപിക്കുന്ന പണികളാണ് തുടങ്ങിയത്. കരമന-കളിയിക്കാവിള പാതയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായ പ്രാവച്ചമ്പലം ജങ്ഷന്‍ വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരത്താണ് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നത്. ആദ്യഘട്ടമെന്നോണം കരമന പാലത്തിനടുത്ത് നീറമണ്‍കരയിലും തൊട്ടടുത്ത കൈമനം ജങ്ഷനിലും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. സൗരോര്‍ജ പാനലുകളും നാട്ടി. രണ്ടാഴ്ച കഴിഞ്ഞ് പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, പഴയ കാരയ്ക്കാമണ്ഡപം, വെള്ളായണി-സ്റ്റുഡിയോ റോഡ്, വെള്ളായണി ജങ്ഷന്‍-ശാന്തിവിള, നേമം എന്നിവിടങ്ങളിലും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. പ്രാവച്ചമ്പലം ജങ്ഷനില്‍ രണ്ടാംഘട്ട പണി പൂര്‍ത്തിയായാല്‍ മാത്രമേ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാനാകൂ. ജി.പി.എസ് സംവിധാനത്തിലാവും ക്രമീകരിക്കുക. റഡാര്‍ സംവിധാനത്തിന്‍െറ സഹായത്തോടെ അമിത വേഗത്തിലോടുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ സ്കാന്‍ ചെയ്തെടുക്കാന്‍ കഴിയുന്ന തരത്തിലെ കാമറകളുടെ നിരീക്ഷണത്തിലായിരിക്കും കരമന-കളിയിക്കാവിള റോഡിലെ വാഹനങ്ങളുടെ പ്രയാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.