പൂന്തുറ: സംസ്ഥാനത്ത് ഞായറാഴ്ച അര്‍ധരാത്രിയോടെ ട്രോളിങ് അവസാനിക്കുമ്പോള്‍ പ്രതീക്ഷയോടെ ബോട്ടുകാരും കണ്ണീരോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും. 47 ദിവസം നീണ്ട ട്രോളിങ് നിരോധം കഴിഞ്ഞ് പുത്തന്‍ പ്രതീക്ഷകളുമായി മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതോടെയാണ് പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിന് തിരിച്ചടിയാകുന്നത്. പരമ്പരാഗത തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന 12 നോട്ടിക്കല്‍ മൈല്‍വരെ കൂറ്റന്‍ നൗകകള്‍ക്ക് മീന്‍പിടിക്കാന്‍ അനുമതിയുണ്ട്. ഇതാണ് പരമ്പരാഗത മേഖലക്ക് തിരിച്ചടിയാകുന്നത്. സംസ്ഥാനത്ത് ട്രോളിങ് നിരോധ കാലമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത വരുമാനമാര്‍ഗം. എന്നാല്‍, ഇത്തവണ ചാകര പ്രതീക്ഷിച്ച് കടലിലിറങ്ങിയ പരമ്പരാഗത തൊഴിലാളികള്‍ക്ക് നിരാശമാത്രമായിരുന്നു ഫലം. സംസ്ഥാനത്ത് ട്രോളിങ് നിരോധം ആരംഭിക്കുന്ന സമയം മുതല്‍ സെപ്റ്റംബര്‍ വരെ വിഴിഞ്ഞത്ത് പരമ്പരാഗത തൊഴിലാളികളുടെ ചാകരക്കാലമാണ്. എന്നാല്‍, ഇത്തവണ ട്രോളിങ് സമയത്ത് കടലിന്‍െറ കവാടം തുറന്നപ്പോള്‍ മത്സ്യങ്ങള്‍ കിട്ടാത്ത അവസ്ഥയാണ്. വിഴിഞ്ഞത്ത് കടലില്‍ തുറമുഖ നിര്‍മാണത്തിനായി ഡ്രെഡ്ജിങ് നടത്തുന്നതിനാല്‍ തീരക്കടലില്‍നിന്ന് മത്സ്യങ്ങള്‍ ഉള്‍ക്കടലില്‍ ചേക്കേറി. ട്രോളിങ് നിരോധത്തിന് മുമ്പേ യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യക്കുഞ്ഞുങ്ങളെ വാരിപോയതും പരമ്പരാഗത തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ഇതുമൂലം വള്ളവുമായി കടലില്‍ പോകുന്നവര്‍ക്ക് കണ്ണീരാണ് പ്രതിഫലം. സാധാരണ ജൂലൈയില്‍ വള്ളത്തില്‍ പോകുന്ന തൊഴിലാളിക്ക് ഭേദപ്പെട്ട വരുമാനം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ പരമ്പരാഗത മേഖല വറുതിയിലാണ്. രാവന്തിയോളം കടലിനോട് മല്ലിട്ട് വെറും കൈയോടെ സ്വന്തം കുടിലിലേക്ക് മടങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ നിത്യകാഴ്ചയാവുകയാണ്. കാലാവസ്ഥയില്‍ വന്ന മാറ്റത്തിനൊപ്പം വിദേശ കപ്പലുകള്‍ നിയന്ത്രണമില്ലാത്ത ആഴക്കടലില്‍ നിയമവിരുദ്ധമായി മീന്‍ പിടിക്കാന്‍ തുടങ്ങിയതോടെയാണ് പരമ്പരാഗത തൊഴിലാളികളുടെ ദുരിതം ആരംഭിച്ചത്. കടല്‍ത്തീര ആവാസ വ്യവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്ന ഇവരുടെ ജീവിതങ്ങളെ പൂര്‍ണമായി വിസ്മരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ, കമ്പവല വലിച്ച് ഉപജീവനമാര്‍ഗംനടത്തുന്ന പരമ്പരാഗത മത്സ്യബന്ധന രീതിയും ഇതോടെ ഇല്ലാതാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.