പാപനാശത്തേക്ക് റോഡ് ഒരുങ്ങുന്നു; ഹെലിപാഡില്‍ ഹൈമാസ്റ്റ് ലൈറ്റ് പുന$സ്ഥാപിച്ചു

വര്‍ക്കല: കര്‍ക്കടകവാവിന് മുന്നോടിയായി പാപനാശത്തേക്കുള്ള റോഡിന്‍െറ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നു. ശിവഗിരി സന്ദര്‍ശിച്ച വി.വി.ഐ.പികള്‍ക്ക് ഹെലികോപ്ടര്‍ ഇറങ്ങുന്നതിന് ഊരി മാറ്റിയ ഹെലിപാഡിലെ ഹൈമാസ്റ്റ് ലൈറ്റും പുന$സ്ഥാപിച്ചു. പാപനാശം റോഡ് ഞായറാഴ്ച രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുറന്നുകൊടുക്കും. ആല്‍ത്തറമൂട്ടില്‍നിന്ന് പാപനാശം ബലിഘട്ടത്തിലേക്ക് നീളുന്ന റോഡ് കഴിഞ്ഞ കാലവര്‍ഷക്കെടുതിയിലാണ് തകര്‍ന്നുവീണത്. ക്ഷേത്രക്കുളം നവീകരിക്കുന്നതിന്‍െറ ഭാഗമായി കല്‍പ്പടവുകള്‍ പൊളിച്ചുനീക്കിയിരുന്നു. ഈ ഭാഗമാണ് തകര്‍ന്നുവീണത്. ഇതുമൂലം റോഡ് അപകടാവസ്ഥയിലാകുകയും വാഹന ഗതാഗതവും കാല്‍നടയാത്രയും താല്‍ക്കാലികമായി നിരോധിക്കുകയും ചെയ്തിരുന്നു. റോഡ് തകര്‍ന്നു വീണ ഭാഗമത്രയും മണ്ണിട്ടു നികത്തി. ബലിതര്‍പ്പണത്തിന് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പാപനാശത്തേക്ക് ഒഴുകിയത്തെുന്നത്. ആല്‍ത്തറമൂട്ടില്‍ വാഹനമിറങ്ങുന്ന ഭക്തര്‍ക്ക് ബലിഘട്ടത്തിലേക്ക് പോകാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാലാണ് റോഡ് അടിയന്തരമായി പണിതീര്‍ത്തത്. ടാറിങ് കര്‍ക്കടകവാവിന് ശേഷമേ നടക്കൂ. എങ്കിലും തീര്‍ഥാടകര്‍ക്കും ഭക്തജനത്തിനും സുഗമമായി ബലിഘട്ടത്തിലത്തൊനാകും വിധത്തിലാണ് റോഡ് പുനര്‍നിര്‍മിച്ചത്. ചെമ്മണ്ണിന് മുകളില്‍ ക്വാറിവേസ്റ്റ് നിരത്തി ഉറപ്പിക്കാനും തീരുമാനമുണ്ട്. ഇതിന് അഡ്വ. ജോയി എം.എല്‍.എയുടെ ശ്രമഫലമായി തുറമുഖ വകുപ്പ് മൂന്നു ലക്ഷം രൂപയും അനുവദിച്ചു. ഞായറാഴ്ചയോടെ റോഡ് താല്‍ക്കാലികമായി സഞ്ചാരയോഗ്യമാക്കും. ഹെലിപാഡില്‍ ഉണ്ടായിരുന്ന ടൂറിസം വകുപ്പിന്‍െറ 20 ലൈറ്റുകളും നശിച്ചു കിടക്കുകയായിരുന്നു. എം.എല്‍.എയുടെ ശ്രമഫലമായി ഇവയുടെ അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്. ബലിമണ്ഡപത്തില്‍ ഒരു സമയം നൂറുപേര്‍ക്ക് തര്‍പ്പണം നടത്താനാകും. മണ്ഡപത്തിന്‍െറ മുറ്റത്ത് പ്രത്യേക പന്തലും ഒരുങ്ങുന്നുണ്ട്. ജനാര്‍ദന സ്വാമി ക്ഷേത്രത്തിലെ വഴിപാടുകള്‍ സ്വീകരിക്കാന്‍ പാപനാശത്ത് പ്രത്യേകം കൗണ്ടറുകളും സ്ഥാപിക്കും. ക്ഷേത്രമുറ്റത്തും ഭക്തര്‍ക്ക് ഇരിക്കാന്‍ പ്രത്യേകം പന്തല്‍ നിര്‍മിക്കുന്നുണ്ട്. ക്ഷേത്രക്കുളം നവീകരണം ഇനിയും പൂര്‍ത്തിയാകാത്തത് ഭക്തരെ ഇക്കുറിയും പ്രയാസത്തിലാക്കും. നവീകരിച്ച പാത്രക്കുളമുണ്ടെങ്കിലും സൗകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്. അതിനാല്‍ ചക്രതീര്‍ഥക്കുളത്തിന് സമീപത്തായി കൂടുതല്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് ടാപ്പുകളും ഷവറുകളും ഒരുക്കും. റോഡരികിലെ കാടും പടര്‍പ്പുകളുമെല്ലാം നഗരസഭയും പി.ഡബ്ള്യു.ഡിയും ചേര്‍ന്ന് ചത്തെി മാറ്റി ശുചീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡും നഗരസഭയും ചേര്‍ന്ന് താല്‍ക്കാലിക ടോയ്ലറ്റ് സംവിധാനവും സ്ഥാപിച്ചു. കിളിത്തട്ടുമുക്ക് മുതല്‍ പാപനാശം വരെ റോഡില്‍ ട്യൂബ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ സുരക്ഷാ സംവിധാനത്തിന്‍െറ ഭാഗമായി വര്‍ക്കലയും സമീപപ്രദേശങ്ങളും പൊലീസ് സേനയുടെ നിയന്ത്രണത്തിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.