പാപ്പനംകോട് ഉപതെരഞ്ഞെടുപ്പ് ആശ്വാസജയത്തിലും നടുക്കംമാറാതെ ബി.ജെ.പി

തിരുവനന്തപുരം: പാപ്പനംകോട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താനായെങ്കിലും വലിയ തിരിച്ചടി നേരിടേണ്ടിവന്നതിന്‍െറ നടുക്കത്തിലാണ് ബി.ജെ.പി. മുന്നേറ്റം നടത്തിയെങ്കിലും മുമ്പ് കുത്തകയായിരുന്ന വാര്‍ഡ് പിടിച്ചെടുക്കാന്‍ സി.പി.എമ്മിനായില്ളെന്നത് കോര്‍പറേഷന്‍ ഭരണകക്ഷിക്കും ക്ഷീണമായി. അതേസമയം, കര കയറാനാകാതെ മൂന്നാം സ്ഥാനത്തുതന്നെ വീണ്ടും നിലയുറപ്പിച്ച് കോണ്‍ഗ്രസ് നിഷ്പ്രഭമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും പിന്തള്ളി 505 വോട്ടിന്‍െറ മികച്ച ഭൂരിപക്ഷത്തില്‍ വാര്‍ഡ് സ്വന്തമാക്കിയ ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ 35 വോട്ടിന്‍െറ ഭൂരിപക്ഷത്തിലൊതുങ്ങി. കെ. ചന്ദ്രനായിരുന്നു സി.പി.എമ്മില്‍നിന്ന് വാര്‍ഡ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാപ്പനംകോട് ബി.ജെ.പിയെ കൈവിട്ടില്ല. എന്നാല്‍, ചന്ദ്രന്‍െറ മരണത്തത്തെുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ മിക്കതും ചോര്‍ന്നതായാണ് ഫലം വ്യക്തമാക്കുന്നത്. ജി.എസ്. ആശാനാഥ് 2916 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.കെ. അരുണ്‍വിഷ്ണുവിനും പ്രതീക്ഷിച്ച കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചില്ല. കഴിഞ്ഞതവണ രവീന്ദ്രന്‍ 866 വോട്ടുകള്‍ നേടിയെങ്കില്‍ അരുണ്‍വിഷ്ണുവിന് 580 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 867 വോട്ടുകള്‍ സി.പി.എമ്മിന് കൂടുതല്‍ നേടാനായത് അല്‍പം ആശ്വാസം പകരുന്നു. സി.പി.എം സ്ഥാനാര്‍ഥി കെ. മോഹനന് 2881വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ അഡ്വ. ആര്‍. ഉണ്ണികൃഷ്ണന് 2014 വോട്ടുകളെ ലഭിച്ചിരുന്നുള്ളൂ. മേയര്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ് ഭരണസമിതിയും സംവിധാനങ്ങളുമെല്ലാം ഉപതെരഞ്ഞെടുപ്പ് വിജയത്തിനായി പാപ്പനംകോട്ട് വിയര്‍പ്പൊഴുക്കിയെങ്കിലും ഭരണനേട്ടമെന്ന് അവകാശപ്പെടാന്‍ കഴിയുന്ന വിജയം ഉറപ്പിക്കാനായില്ല. വാര്‍ഡില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടായിട്ടും സ്ഥാനാര്‍ഥി ജനകീയനായിട്ടും വിജയിക്കാന്‍ കഴിയാത്തത് മുന്നണി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോര്‍പറേഷനിലുണ്ടായ വിവാദങ്ങള്‍ ഫലത്തെ പ്രതികൂലമായി ബാധിച്ചെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. 34 ബി.ജെ.പി കൗണ്‍സിലര്‍മാരും നേമം എം.എല്‍.എയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ അടക്കം വിശ്രമമില്ലാതെ പ്രയത്നിച്ചിട്ടും 35 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രം നേടി പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിച്ചത് തിരിച്ചടിയാണ്. വാഴോട്ടുകോണം ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഇത് സംഭവിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുനിന്ന ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുന്നതായിരുന്നു അന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലം. പക്ഷേ, അവിടെ നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.