ഇന്‍റര്‍കണക്ഷന്‍ ജോലികള്‍ തുടങ്ങി: നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ളം മുട്ടും

തിരുവനന്തപുരം: ബേക്കറി ജങ്ഷനിലെ വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ ഇന്‍റര്‍കണക്ഷന്‍ ജോലികള്‍ തുടങ്ങി. നഗരത്തിലെ 700 എം.എം ലൈനില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കുടിവെള്ളവിതരണം തടസ്സപ്പെടും. വെള്ളിയാഴ്ച രാവിലെയോടെയാണ് ജോലികള്‍ ആരംഭിച്ചത്. ചോര്‍ച്ചയുള്ളതും പഴയതുമായ പൈപ്പ് ലൈന്‍ ഒഴിവാക്കുന്നതിന് മുന്നോടിയായ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. രണ്ടര മീറ്റര്‍ ആഴത്തിലും വീതിയിലും കുഴിയെടുക്കുകയും നിശ്ചിത ഭാഗത്തെ പൈപ്പിന്‍െറ അളവെടുക്കുകയും തുടര്‍ന്ന് ഇതേ അളവില്‍ പൈപ്പ് നിര്‍മിച്ച് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. കുഴിയെടുക്കല്‍ ജോലികള്‍ വെള്ളിയാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ മുതലാണ് ജലവിതരണം നിര്‍ത്തിവെക്കുക. ഞായറാഴ്ച രാവിലെ വിതരണം പുന$സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും നഗരത്തില്‍ പൂര്‍ണാര്‍ഥത്തില്‍ വെള്ളമത്തൊന്‍ രാത്രിയായേക്കും. അവധി ദിവസം കുടിവെള്ളം മുട്ടുന്നത് നഗരജീവിതം ദുസ്സഹമാകും. കുര്യാത്തി സബ് ഡിവിഷന്‍െറ കീഴിലെ തമ്പാനൂര്‍, ചാല, കുര്യാത്തി പുത്തന്‍കോട്ട, മണക്കാട്, ഫോര്‍ട്ട്, പഴവങ്ങാടി, പാല്‍ക്കുളങ്ങര, ശ്രീകണേ്ഠശ്വരം, കൈതമുക്ക്, ശ്രീവരാഹം, ആറ്റുകാല്‍, മുക്കോലയ്ക്കല്‍, കളിപ്പാന്‍കുളം, കൊഞ്ചിറവിള, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, വള്ളക്കടവ്, ശംഖുംമുഖം, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ലാണ് ജലവിതരണം തടസ്സപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.