ശാസ്താംകോട്ട: ചക്കുവള്ളി ചിറയുടെ കാടുകയറിക്കിടക്കുന്ന വെളിപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിപണനം നടത്തുന്നവര്‍ക്കെതിരെ പരാതിപ്പെട്ട അധ്യാപകന്‍െറ വീട്ടിലെ നായയെ വിഷം ഉള്ളില്‍ച്ചെന്ന് ചത്തനിലയില്‍ കണ്ടത്തെി. ശൂരനാട് പൊലീസില്‍ പരാതി നല്‍കിയശേഷം ഒരു പകല്‍ മുഴുവന്‍ നായയുടെ ജഡവുമായി കാത്തിരുന്നിട്ടും അന്വേഷണത്തിന് ആരും എത്താതിരുന്നതിനത്തെുടര്‍ന്ന് സന്ധ്യയോടെ മറവുചെയ്തു. ചക്കുവള്ളി ചിറക്കുസമീപം ‘ഗ്രാന്മ’യില്‍ താമസിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും സി.പി.എം സഹയാത്രികനുമായ അച്ചന്‍കുഞ്ഞിന്‍െറ വീട്ടിലെ നായയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ വിഷംകൊടുത്ത് കൊന്നത്. വിഷം ഉള്ളില്‍ച്ചെന്നാണ് നായ ചത്തതെന്ന് ഗവ. വെറ്ററിനറി സര്‍ജന്‍ ഡോ. എ.എം ബൈജുഷാ സ്ഥിരീകരിച്ചു. ചിറയോടുചേര്‍ന്ന മോട്ടോര്‍ വാഹനവകുപ്പിന്‍െറ ടെസ്റ്റിങ് ഗ്രൗണ്ടില്‍ പുലര്‍ച്ചെ അഞ്ചരമുതല്‍ രണ്ട് ജീപ്പുകള്‍ പരിശീലനത്തിനെന്ന മട്ടില്‍ വരുന്നതും പല സ്ഥലങ്ങളില്‍നിന്നും ബൈക്കുകളില്‍ യുവാക്കള്‍ ഇവരെ തേടിവരുന്നതും പതിവായപ്പോള്‍ കഴിഞ്ഞ ദിവസം അച്ചന്‍കുഞ്ഞ് ശാസ്താംകോട്ട സി.ഐ എ. പ്രസാദിനെ കണ്ട് പരാതിപ്പെട്ടിരുന്നു. വാഹനങ്ങളുടെ വിവരങ്ങള്‍ കുന്നത്തൂര്‍ സബ് ആര്‍.ടി. ഓഫിസില്‍നിന്ന് ശേഖരിച്ച് സി.ഐ അന്വേഷണം തുടങ്ങുകയും ചെയ്തു. അന്നേ ദിവസം രാത്രിയിലാണ് നായക്ക് വിഷം നല്‍കിയിരിക്കുന്നത്. അച്ചന്‍കുഞ്ഞ് ശൂരനാട് പൊലീസില്‍ വ്യാഴാഴ്ച രേഖാമൂലം പരാതി നല്‍കിയെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ പോലും ഇവിടേക്ക് സന്ധ്യവരെയും എത്തിയില്ല. നായയെ കുഴിച്ചിട്ടശേഷം റൂറല്‍ എസ്.പി എസ്. അജിതാബീഗത്തെ വിളിച്ചു പരാതി പറഞ്ഞതിനത്തെുടര്‍ന്നാണ് ശൂരനാട് പൊലീസ് സ്ഥലത്തത്തെിയത്. ഇതിനിടെ തുടരന്വേഷണഭാഗമായി ശാസ്താംകോട്ട സി.ഐ എ. പ്രസാദും സ്ഥലത്തത്തെി. ചക്കുവള്ളി ചിറയുടെ പരിസരം കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിപണനത്തിനനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന ശാസ്താംകോട്ട എക്സൈസ് അധികൃതര്‍ക്കെതിരെ എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ്ങിന് നാട്ടുകാര്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.