നെടുമങ്ങാട്: പനിബാധിച്ച് ചികിത്സക്കിടെ മരിച്ച ശിവാനന്ദിന്‍െറ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മഞ്ച പേരുമല കലാഭവന്‍ഗ്രാമം നാരകത്തിന്‍വിള പുതുവല്‍ പുത്തന്‍വീട്ടില്‍ സജീവാണ് ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീവിന്‍െറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മകന്‍െറ മരണം ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച സജീവും കുടുംബാംഗങ്ങളും നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്‍െറ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പുകൊടുത്തതിന് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനനുവദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും കൂടിയതോടെ ചൊവ്വാഴ്ച ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.