ആറ്റിങ്ങല്‍: ശമനമില്ലാതെ അഞ്ചുതെങ്ങ് തീരത്ത് കടലാക്രമണം തുടരുന്നു. കടല്‍ തുടര്‍ച്ചയായ നാലാം ദിവസം പിന്‍വാങ്ങാതെ കരയിലേക്ക് കയറുന്നത് മത്സ്യത്തൊഴിലാളികളെയും അധികൃതരെയും ആശങ്കപ്പെടുത്തുകയാണ്. സാധാരണഗതിയില്‍ കടലാക്രമണം ഉണ്ടാകുമ്പോള്‍ നിശ്ചിത സമയങ്ങള്‍ക്കകം കടല്‍ പിന്‍വലിയുന്നതാണ് പതിവ്. എന്നാല്‍, അഞ്ചുതെങ്ങ് തീരത്ത് രൂപപ്പെട്ട കടല്‍ക്ഷോഭം തുടര്‍ച്ചയായ നാലാംദിവസവും തുടരുകയാണ്. കടലെടുത്ത കരഭാഗം കടലായി തന്നെ തുടരുന്നതിന് ഇത് കാരണമാകും. കടല്‍ പിന്‍വലിഞ്ഞാല്‍ മാത്രമേ കടല്‍ഭിത്തി പുനര്‍നിര്‍മിച്ച കര വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടാഴ്ചയായി ഈ തീരം പ്രക്ഷുബ്ധമാണ്. കഴിഞ്ഞ നാലു ദിവസമായി കര കവര്‍ന്നുകൊണ്ടിരിക്കുന്നു. 150ലേറെ വീടുകള്‍ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. പൂത്തുറ ഭാഗത്ത് ആദ്യ ദിവസങ്ങളിലായി 25ഓളം വീടുകള്‍ തകര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ കടലാക്രമണത്തിലാണ് നാശനഷ്ടം വ്യാപകമായത്. നെടുന്തോപ്പ്, വേലിമുക്ക്,പുതുവല്‍ പുരയിടം, കോട്ട, മുഞ്ഞമൂട് ഭാഗങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്. വൈകീട്ടോടെ തിരയടിയുടെ ശക്തി കുറയുന്നത് പ്രതീക്ഷ നല്‍കുന്നെങ്കിലും പകല്‍ വീണ്ടും കടല്‍ കരയിലേക്ക് കയറുകയാണ്. തീരത്ത് വീടുകള്‍ ഇടുങ്ങി സ്ഥിതി ചെയ്യുന്നതിനാല്‍ അടിയന്തര നടപടിയെന്ന നിലയില്‍ പാറ നിക്ഷേപിക്കല്‍ സാധിക്കുന്നില്ല. താഴംപള്ളി മുതല്‍ മുഞ്ഞമൂട് വരെ കടലാക്രമണം ഉണ്ടായപ്പോള്‍ തീരത്ത് വിവിധ വകുപ്പുകളുടെ സംയുക്ത ശ്രമത്തില്‍ അടിയന്തര നടപടിയെന്ന നിലയില്‍ ടിപ്പര്‍ ലോറികളില്‍ പാറ എത്തിച്ച് നിക്ഷേപിച്ചിരുന്നു. വീടുകള്‍ ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ മുഞ്ഞമൂട് മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള ഭാഗത്ത് കടല്‍തീരത്തേക്ക് പാറയത്തെിക്കുന്നതിനും സാധിക്കുന്നില്ല. 200ഓളം കുടുംബങ്ങളാണ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. അപകടഭീഷണി നേരിടുന്ന വീടുകളിലുള്ളവര്‍ ഉള്‍പ്പെടെ 200ഓളം കുടുംബങ്ങള്‍ സ്വന്തം വീടുവിട്ട് ക്യാമ്പിലും ബന്ധുവീടുകളിലുമായി മാറി താമസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.