ആറ്റിങ്ങല്‍: നഗരസഭയുടെ നേതൃത്വത്തില്‍ ആറ്റിങ്ങലിനെ ജൈവ പച്ചക്കറി നഗരമാക്കി മാറ്റുന്നു. സ്വകാര്യവ്യക്തിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് നഗരസഭ വിപുലപദ്ധതിയൊരുക്കിയിരിക്കുന്നത്. വിഷരഹിത പച്ചക്കറിയിലൂടെ ആരോഗ്യം മെച്ചപ്പെടുത്തി നഗരവാസികള്‍ക്കാവശ്യമായ പച്ചക്കറി അവരവരുടെ വീട്ടുവളപ്പില്‍നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 1500 ഗുണഭോക്താക്കളെ കണ്ടത്തെിയിരുന്നു. ഇവര്‍ക്ക് പ്രാഥമികമായി വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. കൃഷിഭവന്‍െറയും കാര്‍ഷികരംഗത്തെ പ്രമുഖരുടെയും സഹകരണത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അടുത്ത ഘട്ടമെന്ന നിലയില്‍ വിത്തുകളും തൈകളും വിതരണം ചെയ്യും. വിത്തായി നല്‍കാന്‍ കഴിയുന്ന ഇനങ്ങള്‍ ആ രീതിയിലും തൈകളായി വിതരണം ചെയ്യേണ്ടവ തൈകളായും വിതരണം ചെയ്യും. തൈകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അമര്‍ ഹോസ്പിറ്റല്‍ എം.ഡി പി. രാധാകൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരണം ഒരുക്കി തയാറാക്കിയിട്ടുണ്ട്. ആറ്റിങ്ങല്‍ അമര്‍ ആശുപത്രിയുടെയും കിഴുവിലം തൊഴില്‍ സേന, കൃഷി ഭവന്‍ എന്നിവയുടെ സഹകരണത്തോടെയുമാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ജൈവ പച്ചക്കറി നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം 28ന് വൈകീട്ട് മൂന്നിന് നടക്കും. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ആര്‍.എസ്. രേഖ, എസ്. ജമീല, തുളസീധരന്‍പിള്ള, അമര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി. രാധാകൃഷ്ണന്‍നായര്‍, വി.എസ്. കണ്ണന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.