തിരുവനന്തപുരം: ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പനിചികിത്സക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കഴിഞ്ഞ ഒരാഴ്ചയായി പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്തെുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായ സാഹചര്യത്തിലാണിത്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, മെഡിസിന്‍-കാര്‍ഡിയോളജി വിഭാഗം മേധാവികള്‍, നഴ്സിങ് സൂപ്രണ്ട്, സാംക്രമിക രോഗ വിഭാഗം മേധാവികള്‍, പീഡ്സെല്‍ വിഭാഗം, ഹൗസ്കീപ്പിങ് വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന അവലോകനയോഗത്തിലാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. പനി ചികിത്സക്കുള്ള ദേശീയ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സകളാണ് മെഡിക്കല്‍ കോളജില്‍ ക്രമീകരിക്കുന്നത്. പ്രത്യേകം പനി വാര്‍ഡ് തുറന്നു. 22ാം വാര്‍ഡാണ് ഇതിനായി സജ്ജമാക്കിയത്. പനി ബാധിച്ച് ഗുരുതരമായി എത്തുന്നവരെ ചികിത്സിക്കാന്‍ ആറ് കിടക്കകളുള്ള ഫീവര്‍ ഐ.സി.യുവും തുടങ്ങി. ആവശ്യമെങ്കില്‍ മറ്റ് ഐ.സി.യുവില്‍ നിന്ന് ഇവിടേക്ക് വെന്‍റിലേറ്റര്‍ സൗകര്യവും ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി നിലവിലെ പനി ക്ളിനിക് ശക്തിപ്പെടുത്തി. ക്ളിനിക്കല്‍ പത്തോളജി, ബയോ കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ സെന്‍ട്രല്‍ ലാബിലെ പനിക്കുവേണ്ടിയുള്ള അടിസ്ഥാനപരിശോധനകള്‍ (പ്ളേറ്റ്ലെറ്റ് കൗണ്ട് ഉള്‍പ്പെടെയുള്ളവ) സൗജന്യമാക്കി. ആരോഗ്യവകുപ്പിന് കീഴിലുള്ള താലൂക്കാശുപത്രികള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലി മെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പനി ബാധിച്ചവരെ റഫര്‍ ചെയ്യുന്നതിനും ഇത്തരം ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വിദഗ്ധോപദേശം നല്‍കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം. മഴയത്തെുടര്‍ന്ന് പനി ബാധിച്ച് ചികിത്സക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പനിക്കായി പ്രത്യേക സംവിധാനം ഒരുക്കുന്നതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം 2300ല്‍ അധികമാണ്. ഇവരില്‍ 50 ഓളം പേര്‍ ഡെങ്കിപ്പനി ബാധക്കാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച 1227 പേരും ശനിയാഴ്ച 1120 പേരുമാണ് പനിക്ക് ചികിത്സ തേടിയത്. വെള്ളിയാഴ്ച ചികിത്സ തേടിയവരില്‍ 27 പേരും ശനിയാഴ്ച 22 പേരും ഡെങ്കിപ്പനി ബാധിച്ചവരാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ എലിപ്പനി ബാധിച്ച് 35 പേരും ചികിത്സതേടി. എന്നാല്‍, ആരോഗ്യവകുപ്പിന്‍െറ കണക്കുകളില്‍ പനിമരണങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ മൂടിവെക്കുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.