തിരുവനന്തപുരം: വീണ്ടും ഭീതിപരത്തി ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. 20 ദിവസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയി. എലിപ്പനിബാധിതരുടെ എണ്ണം നൂറിനോടടുക്കുകയാണ്. 94 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മാത്രം മുപ്പതിലധികം പേര്‍ക്ക് ഡെങ്കിയും എലിപ്പനിയും സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെയും ഞെട്ടിച്ചു. കാലവര്‍ഷം എത്തിയതോടെ പനിച്ചൂടിലായ ജില്ലയില്‍ 10 ദിവസത്തിനിടെ 33 പേരില്‍ എലിപ്പനിയും പത്തോളം പേരില്‍ ചികുന്‍ഗുനിയയും കണ്ടത്തെി. ഇടവേളകളില്‍ കുറഞ്ഞുനിന്ന പനി കൂടുതല്‍ ശക്തമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളനാട്, വിളപ്പില്‍, കൈതമുക്ക്, ചാക്ക, പള്ളിത്തുറ, കരിക്കകം, നെയ്യാന്‍റിന്‍കര, നെടുമങ്ങാട്, വെള്ളറട, തോന്നയ്ക്കല്‍, അരുവിക്കര, അഞ്ചുതെങ്ങ്, കിളിമാനൂര്‍, വിഴിഞ്ഞം, ബീമാപള്ളി, വിതുര തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഈമാസം ഡെങ്കി സ്ഥിരീകരിച്ചു. വള്ളക്കടവ്, കരവട്ടിയൂര്‍ക്കാവ്, മാറനല്ലൂര്‍, തിരുവല്ലം, കരകുളം, ഊരൂട്ടമ്പലം, ബീമാപള്ളി, അരുവിക്കര തുടങ്ങിയ സ്ഥാലങ്ങളിലാണ് എലിപ്പനി കണ്ടത്തെിയത്. പെരുമ്പഴുതൂര്‍, മംഗലപുരം എന്നിവിടങ്ങളില്‍ മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പൂജപ്പുര, പള്ളിച്ചല്‍, കരകുളം, മുട്ടട, വെള്ളനാട്, പൂന്തുറ, പാപ്പനംകോട്, തൊളിക്കോട്, പള്ളിച്ചല്‍, വിളപ്പില്‍, ചെട്ടിവിളാകം, അരുവിക്കര എന്നിവിടങ്ങിലായി പതിനഞ്ചോളം പേര്‍ക്ക് ചികുന്‍ഗുനിയയും സ്ഥിരീകരിച്ചു. പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുവരെ എത്തിയ രോഗികളുടെ എണ്ണവും കാല്‍ലക്ഷം കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.