സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലിലേര്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ക്ക് സ്ഫോടനത്തില്‍ പരിക്ക്. കമ്യൂണിസ്റ്റ് മുക്ക് സി.എസ്.ഐ പള്ളിക്ക് സമീപം രത്തിന മണിയുടെ റബര്‍ നഴ്സറിയില്‍ കാട് ചത്തെി മാറ്റുന്നതിനിടെയാണ് സ്ഫോടനം. കമ്യൂണിസ്റ്റ് മുക്ക് സുനിത വിലാസം വീട്ടില്‍ കെ. ലീല (59), മുല്ലശ്ശേരി കോളനിയില്‍ ആനി (50) എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റ ഇരുവരെയും വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനിയെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ലീലയുടെ കൈകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആനിയുടെ ചെവിയില്‍നിന്ന് രക്തം വന്നു. അപകടസ്ഥലത്ത് വെള്ളറട എസ്.ഐ അജീഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സയന്‍റിഫിക് വിദഗ്ധരും പരിശോധന നടത്തി. പൊട്ടിയ വസ്തുവിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. സ്ഫോടനമുണ്ടായ സ്ഥലത്തെ റബര്‍ തൈകളും പുല്ലും കരിഞ്ഞിട്ടുണ്ട്. പൊട്ടിയത് ബോംബാണോ പടക്കമാണോ എന്ന് വിദഗ്ധ പരിശോധനക്കുശേഷമേ പറയാന്‍ കഴിയൂവെന്ന് അധികൃതര്‍ പറഞ്ഞു. ഒരുമാസം മുമ്പ് അമ്പൂരിയില്‍ ഇപ്പോള്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപം സ്ഫോടനം ഉണ്ടായി നായ ചത്തിരുന്നു. അന്ന് പൊലീസിനെയും ഇന്‍റലിജന്‍സ് വിഭാഗത്തെയും അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ളെന്ന് നായയുടെ ഉടമ സുരേന്ദ്രന്‍ പറഞ്ഞു. അന്ന് പൊലീസ് അന്വേഷണം കാര്യക്ഷമം ആയിരുന്നെങ്കില്‍ വീണ്ടും അപകടമുണ്ടാകില്ലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.