തിരുവനന്തപുരം: നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാരശാലയില്‍ മേയറുടെ നേതൃത്വത്തില്‍ മിന്നല്‍പരിശോധന. സ്ഥാപനത്തിന്‍െറ വിവിധ ശാഖകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടത്തെി. അട്ടക്കുളങ്ങരയിലും കോട്ടക്കകത്തും നിരവധി ശാഖകളോടെ പ്രവര്‍ത്തിക്കുന്ന രാമചന്ദ്ര ടെക്സ്റ്റൈല്‍സിനെ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് മേയര്‍ വി.കെ. പ്രശാന്തും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പരിശോധനക്ക് എത്തിയത്. മതിയായ ശൗചാലയങ്ങള്‍ ഇല്ളെന്നും പാചകംചെയ്യുന്നതും കഴിക്കുന്നതും വൃത്തിഹീനമായ ഇടങ്ങളിലാണെന്നും ബോധ്യപ്പെട്ടു. മുന്നൂറോളം പെണ്‍കുട്ടികള്‍ താമസിക്കുന്നത് അലുമിനിയം കൊണ്ടുള്ള മേല്‍ക്കൂരക്ക് കീഴിലാണ്. രാവിലെ ഒമ്പതോടെയാണ് അട്ടക്കുളങ്ങരയിലെ സ്ഥാപനത്തില്‍ സംഘം എത്തിയത്. അഞ്ചാംനിലയില്‍ അലുമിനിയം മേല്‍ക്കൂരക്ക് കീഴിലാണ് മുന്നൂറോളം പെണ്‍കുട്ടികള്‍ താമസിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഏറെയും. തീര്‍ത്തും ദുരിതപൂര്‍ണമായ അവസ്ഥയായിരുന്നു ഇവിടെ. പലതട്ടുകളായി കിടക്കയിട്ട് അതിലാണ് കിടക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. മൂട്ടയും പാറ്റയും എലികളും കിടക്കയിലും താമസസ്ഥലത്തും കണ്ടു. പുതക്കാനുള്ള ഷീറ്റ് മാത്രമാണ് നല്‍കുന്നത്. ബാഗാണ് പലരും തലയിണകള്‍ക്ക് പകരം ഉപയോഗിച്ചിരുന്നത്. ആകെ 14 ശൗചാലയങ്ങളും അത്ര തന്നെ പെപ്പുകളും മാത്രമേയുള്ളൂ. സാനിട്ടറി നാപ്കിന്‍ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ടില്ളെന്നും കണ്ടത്തെി. 30 ദിവസത്തിനകം പുതിയ താമസസൗകര്യം ഒരുക്കണമെന്ന് കാണിച്ചാണ് മേയര്‍ നോട്ടീസ് നല്‍കിയത്. പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് തൊഴില്‍ വകുപ്പിന് വിശദമായ കത്ത് നല്‍കുമെന്നും അറിയിച്ചു. ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരായ പി. ബിജു, ശശികുമാര്‍, സന്തോഷ്, സുനിത, വിനീത, സന്ധ്യറാണി, ജിഷ, ശ്രീകാന്ത് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.