വള്ളക്കടവ്: വലിയതുറ കടല്‍പാലം നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി. പാലത്തിന്‍െറ വിവിധഭാഗങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. അപകടാസ്ഥയിലായ പാലത്തില്‍ ആളുകള്‍ കയറുന്നത് തടഞ്ഞ് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ഇത് അവഗണിച്ച് നിരവധിപ്പേരാണ് സായാഹ്നങ്ങളിലടക്കം കുടുംബസമേതം പാലത്തിലത്തെുന്നത്. കൈവരികളില്ലാത്തത് ഏതുസമയവും അപകടം വരുത്തിയേക്കും. പാലത്തിന് സമീപത്തെ കെട്ടിടത്തിന്‍െറ അടിഭാഗം തകര്‍ന്ന് എത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. എന്നാല്‍ തുറമുഖവകുപ്പ് ആസ്ഥാനത്തിന് മുന്നിലായി തകര്‍ന്ന് നില്‍ക്കുന്ന ചരിത്രസ്മാരകത്തെ തിരിഞ്ഞ് നോക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല. ജൂണിലുണ്ടായ കടലാക്രമണത്തിലാണ് കൂടുതല്‍ തകര്‍ച്ചയിലായത്. നവീകരണത്തിനായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം അവതാളത്തിലായി. 2007ല്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടുമെന്‍റ് പുനര്‍നിര്‍മാണം പ്രഖ്യാപിച്ചെങ്കിലും പദ്ധതി ഫയലില്‍ ഉറങ്ങി. പിന്നീട് 19.5 കോടിയുടെ പുതിയ നവീകരണ പദ്ധതിയുടെ പ്രഖ്യാപനം വന്നെങ്കിലും അതും പാഴ്വാക്കായി. കാര്‍ഗോ ഓപറേഷനും പാസഞ്ചര്‍ ഓപറേഷനുമായി പാലം ഉപയോഗക്ഷമമാക്കാനായി ഫ്ളോട്ടിങ് ബ്രേക്ക് വാട്ടറിന്‍െറയും ജെട്ടികളുടെയും നിര്‍മാണം, വിനോദസഞ്ചാരികള്‍ക്കായി വെയിറ്റിങ് ഷെഡ്, ക്ളോക്ക് റൂം, ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടര്‍, കഫറ്റീരിയ, സൗരോര്‍ജ വിളക്കുകളും ബഞ്ചുകളും, റസ്റ്റാറന്‍റ്, ഗെസ്റ്റ് ഹൗസ് നിര്‍മാണം, ഗോഡൗണ്‍ നവീകരണം തുടങ്ങിയവയായിരുന്നു വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ചുള്ള വികസന പദ്ധതികള്‍. പാസഞ്ചര്‍ ടെര്‍മിനലിന്‍െറ നിര്‍മാണത്തിനുള്ള പാരിസ്ഥിതിക ആഘാതപഠനത്തിനായി 15 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചെങ്കിലും പാലം വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുമ്പോള്‍ മത്സ്യബന്ധനത്തിന് പാലത്തിന് മുകളില്‍നിന്ന് കട്ടമരം കടലിലേക്ക് ഇറക്കാന്‍ കഴിയാതെവരുമെന്ന തദ്ദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇതും അവതാളത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.