തിരുവനന്തപുരം: തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനിക്കെതിരെ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം. ബുധനാഴ്ച രാവിലെ തമ്പാനൂര്‍ ജാസ് ഹോട്ടലിന് സമീപത്തെ ഒ.എല്‍.എ ടാക്സി സര്‍വിസ് ഓഫിസിന് മുന്നില്‍ പ്രതിഷേധിക്കാനത്തെിയ ഓട്ടോക്കാരെ പൊലീസ് ഇടപെട്ട് തിരിച്ചയച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തമ്പടിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാരെ തട്ടിയെടുക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കുറഞ്ഞ നിരക്കിലാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വിസ് നടത്തുന്നത്. ഈ നിരക്കില്‍ ഓടാന്‍ തങ്ങള്‍ക്കാകില്ല. ഓണ്‍ലൈനായാണ് ടാക്സി ബുക് ചെയ്യേണ്ടത്. എന്നാല്‍, ഡ്രൈവര്‍മാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് യാത്രക്കാരെ നേരിട്ട് കണ്ട് സവാരി ഒപ്പിക്കുകയാണ്. ടാക്സിക്കാരുടെ നിരക്കില്‍ തങ്ങള്‍ക്ക് ഓട്ടം പോകാനാകാത്ത സാഹചര്യത്തില്‍ തങ്ങളുടെ നിലനില്‍പ് പ്രതിസന്ധിയിലാകുമെന്നും ഓട്ടോഡ്രൈവര്‍മാര്‍ പരിതപിക്കുന്നു. അതേസമയം, ഓണ്‍ലൈന്‍ ടാക്സിയുടെ സര്‍വിസ് തടയാനാകില്ളെന്ന് തമ്പാനൂര്‍ പൊലീസ് അറിയിച്ചു. നിയമപരമായി സവാരി പോകാന്‍ ടാക്സി കമ്പനിക്ക് അധികാരമുണ്ട്. എന്നാല്‍, അനധികൃതമായി പാര്‍ക്ക് ചെയ്യാനാകില്ല. നഗരത്തില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും അനധികൃത പാര്‍ക്കിങ്ങോ കാന്‍വാസിങ്ങോ നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും തമ്പാനൂര്‍ പൊലീസ് അറിയിച്ചു. തങ്ങള്‍ നിയമപരമായാണ് ടാക്സി സര്‍വിസ് നടത്തുന്നതെന്നും അനധികൃതമായി ഒന്നും ചെയ്തിട്ടില്ളെന്നും ഒ.എല്‍.എ ടാക്സി മാനേജ്മെന്‍റ് പൊലീസിനെ ധരിപ്പിച്ചു. തമ്പാനൂരിലെ ഓട്ടോക്കാരില്‍ ചിലര്‍ അമിതചാര്‍ജ് ഈടാക്കുന്നതിനെതിരെ പൊലീസിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രീപെയ്ഡ് കൗണ്ടറില്‍ തിരക്കായതിനാല്‍ പലരും പുറത്തിറങ്ങി ഓട്ടോ പിടിക്കാറുണ്ട്. ചില ഡ്രൈവര്‍മാര്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തിടത്തേക്ക് സവാരി പോകില്ല. രാത്രികാലങ്ങളില്‍ അമിതചാര്‍ജ് ഈടാക്കുന്നവരും ഓട്ടം പോകാത്തവരും നിരവധിയാണ്. ഇതിനെതിരെ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണ് ഓണ്‍ലൈന്‍ ടാക്സിക്കാരുടെ നീക്കമത്രെ. കുറഞ്ഞനിരക്കാണ് ഇവര്‍ ഈടാക്കുന്നത്. ഓണ്‍ലൈന്‍ ആപ് വഴി സവാരി ബുക് ചെയ്യാമെന്നതിനാല്‍ ഓണ്‍ലൈന്‍ ടാക്സിക്ക് സ്വീകാര്യതയേറുന്നതായും റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.