ഗുജറാത്തി ടഗ് പോര്‍ട്ട് അധികൃതരെ ആശങ്കയിലാഴ്ത്തുന്നു

വിഴിഞ്ഞം: ഗുജറാത്തി ടഗ് പോര്‍ട്ട് അധികൃതരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. അനാഥമായ ടഗ്ഗില്‍ അവശേഷിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജീവനക്കാര്‍ ഭയാശങ്കയില്‍. ടഗ് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയാല്‍ രക്ഷപ്പെടാനാണ് ഇവര്‍ക്ക് നിര്‍ദേശം. ബന്ധിച്ചിരുന്ന കൂറ്റന്‍ വള്ളങ്ങളും ബൊള്ളാര്‍ഡും തകര്‍ത്ത് കടലിലേക്ക് ഒഴുകാന്‍ ശ്രമിച്ച ടഗ്ഗിനെ വാര്‍ഫിലടുപ്പിക്കാന്‍ രാത്രിയിലത്തെിയ പോര്‍ട്ട് അധികൃതര്‍ പാടുപെട്ടു. പോര്‍ട്ട് ഓഫിസര്‍ മോഹന്‍ദാസ്, വാര്‍ഫ് സൂപ്പര്‍വൈസര്‍ അനില്‍കുമാര്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍, ടഗ് മാസ്റ്റര്‍ ശശികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആടിയുലഞ്ഞ ടഗ്ഗിനെ ബന്ധിക്കാനായത്. കരയില്‍ ബന്ധിച്ചിരുന്ന നാല് വടങ്ങളില്‍ മൂന്നും പൊട്ടിച്ചെറിഞ്ഞ് അധികമായി രണ്ട് ബൊള്ളാര്‍ഡുകളും തകര്‍ത്ത് അപകടാവസ്ഥയിലായ ടഗ്ഗിനെ നിലക്കുനിര്‍ത്താന്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ ശ്രമം ആരംഭിച്ചിരുന്നു. ടഗ് ജീവനക്കാര്‍ കൊണ്ടുവന്ന പഴയ വടവും ഏതു സമയവും തകര്‍ക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍. കടല്‍ക്ഷോഭം കാരണം കരയിലേക്ക് അടിച്ചുകയറുന്ന വന്‍തിരയും ആടിയുലഞ്ഞ് അപകടാവസ്ഥയിലായ ടഗ് ഒരാഴ്ചയായി പോര്‍ട്ട് അധികൃതരുടെ ഉറക്കംകെടുത്തുകയാണ്. നേരത്തേ സുരക്ഷിതമല്ളെന്ന് കണ്ട് പഴയവാര്‍ഫിലേക്ക് മാറ്റിയ ടഗ് ചൊവാഴ്ച്ച രാവിലെ രണ്ട് ബൊള്ളാര്‍ഡും ഒരു വടവും തകര്‍ത്തിരുന്നു. അപകടം മുന്നില്‍ കണ്ട അധികൃതര്‍ കൂടുതല്‍ വടം ഉപയോഗിച്ച് ബന്ധിച്ച് നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അതിനുശേഷം ബന്ധിച്ച ബൊള്ളാര്‍ഡും വടവുമാണ് ബുധനാഴ്ച രാത്രി തകര്‍ത്ത് ഒഴുകാന്‍ ശ്രമിച്ചത്. മത്സ്യബന്ധന സീസണ്‍ സമയമായതിനാല്‍ തുറമുഖത്ത് 3000ത്തോളം ചെറുതും വലുതുമായ വള്ളങ്ങള്‍ നങ്കൂരമിട്ടിരിക്കുന്നതായി അധികൃതര്‍ പറയുന്നു. പുതിയ വാര്‍ഫിലേക്ക് മാറ്റി ഇടാന്‍ ബുധനാഴ്ച നടത്തിയ ശ്രമവും ഫലം കണ്ടില്ല. ടഗ്ഗിനെ ബന്ധിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ കപ്പല്‍ മാറ്റണമെന്ന് അധികൃതര്‍ കോസ്റ്റ് ഗാര്‍ഡിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ളെന്ന് അറിയുന്നു. നിയന്ത്രണംവിടുന്ന ടഗ് വള്ളത്തിലിടിച്ചാല്‍ ക്രമസമാധാനം തകരുമെന്ന ഭയവും അധികൃതര്‍ക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.