തിരുവനന്തപുരം: അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിനെ മികവിന്‍െറ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണ നല്‍കുമെന്ന് സീമാറ്റ് ഡയറക്ടര്‍ ഡോ. പി.എ. ഫാത്തിമ പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ പരിസര കലണ്ടറിന്‍െറ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ മേഖലാ പ്രസിഡന്‍റ് അഡ്വ. വി.കെ. നന്ദനന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി അവബോധം ലക്ഷ്യമാക്കിയാണ് കലണ്ടര്‍ തയാറാക്കിയത്. 2016 ജൂണ്‍ മുതല്‍ 2017 മേയ് വരെയുള്ള കലണ്ടറില്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച പരിസ്ഥിതി പ്രാധാന്യ ദിനങ്ങള്‍, പ്രമുഖരുടെ മഹത് വചനങ്ങള്‍, ശാസ്ത്രദിനങ്ങള്‍, പ്രമുഖരുടെ ജനനവും മരണവും, പരിസ്ഥിതി വിജ്ഞാനീയ കുറിപ്പുകള്‍, കഴിഞ്ഞ 15 വര്‍ഷത്തെ ലോകപരിസ്ഥിതി ദിനസന്ദേശങ്ങള്‍, തണ്ണീര്‍ത്തടം, പശ്ചിമഘട്ടം, കടലിലെ ചവറുപാടം, ജൈവവൈവിധ്യം തുടങ്ങിയ വിവരങ്ങള്‍ കലണ്ടറിലുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും കലണ്ടര്‍ സൗജന്യമായി വിതരണം ചെയ്തു. ഓട്ടോമേഷന്‍ ഏഷ്യ അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടര്‍ എ. അശോകന്‍, മേഖലാ സെക്രട്ടറി പി. ഗിരീശന്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍.എസ്. സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ആര്‍.എസ്. അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജി.എസ്. ഹരിഷ്കൃഷ്ണന്‍, ജി. കൃഷ്ണന്‍കുട്ടി, പി. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.