തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ ഓഫിസ് മെഡിക്കല്‍ കോളജ് കോര്‍പറേഷന്‍ റെസ്റ്റ് ഹൗസില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യാര്‍ഥം മൂന്ന് മേഖലാ ഓഫിസുകള്‍ തുറക്കാന്‍ മന്ത്രി തീരുമാനിച്ചിരുന്നു. അതിലൊന്നാണ് മെഡിക്കല്‍ കോളജില്‍ ആരംഭിച്ചത്. മണ്ണന്തല, ഉള്ളൂര്‍, നാലാഞ്ചിറ, ആക്കുളം, കടകംപള്ളി, മെഡിക്കല്‍ കോളജ്, കരിക്കകം, അണമുഖം എന്നീ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മേഖലാ കമ്മിറ്റി ഓഫിസാണിത്. കോര്‍പറേഷന്‍ റെസ്റ്റ് ഹൗസില്‍ ഇ.കെ. നായനാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഓഫിസിനോട് ചേര്‍ന്നാണ് മന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാദിവസവും ഉച്ചവരെ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി വി. അജികുമാര്‍ (ഫോണ്‍: 9447103222) ഓഫിസിലുണ്ടാവും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാര്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി സി. ലെനിന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡി. പോള്‍ കെയര്‍ സെന്‍റര്‍ മേധാവി ഫാ. ജേക്കബ് എന്നിവര്‍ സംസാരിച്ചു. സി.പി.എം മെഡിക്കല്‍ കോളജ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി.ആര്‍. അനില്‍ സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ എസ്.എസ്. സിന്ധു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.