പേരൂര്‍ക്കട: സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഇനി വിശാല്‍ എന്ന മിടുക്കനായ വിദ്യാര്‍ഥി നോവുള്ള ഓര്‍മ. പഠനത്തില്‍ മിടുക്കനായ 10ാം ക്ളാസുകാരന്‍ പുസ്തകങ്ങളെ അഗാധമായി സ്നേഹിച്ചിരുന്നെന്ന് മാത്രമല്ല വലിയൊരു പുസ്തക ശേഖരത്തിന്‍െറ ഉടമകൂടിയായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിശാല്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കോലക്കല്‍ സെന്‍റ് തോമസ് സ്കൂളിലത്തെിയത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അകാലത്തിലുള്ള ഈ വിയോഗം ആദ്യം വിശ്വാസിക്കാനായില്ല. ആശുപത്രി കിടക്കയില്‍നിന്ന് അവന്‍ വൈകാതെ സ്കൂളിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായിരുന്നു അവര്‍. ദുബൈയില്‍നിന്ന് മുക്കോലക്കല്‍ സെന്‍റ് തോമസ് സ്കൂളില്‍ നാലാം ക്ളാസിലാണ് വിശാല്‍ പ്രവേശം നേടുന്നത്. പഠനത്തില്‍ മിടുക്കനായിരുന്ന അവനെ ഒരുകാര്യത്തിലും ഇതുവരെ വഴക്കുപറയേണ്ടിവന്നിട്ടില്ളെന്ന് അധ്യാപകര്‍ ഓര്‍മിക്കുന്നു. സ്കൂളില്‍നിന്ന് കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ആശുപത്രി നടപടികള്‍ക്ക് ശേഷം ഫ്ളാറ്റിലത്തെിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു മൃതദേഹം സ്കൂളിലേക്ക് കൊണ്ടുവന്നത്. ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് സ്കൂള്‍ മുറ്റത്തെതിയതോടെ വിതുമ്പലുകള്‍ പൊട്ടിക്കരച്ചിലുകള്‍ക്ക് വഴിമാറി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും യാത്രാമൊഴി നല്‍കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മാര്‍ത്തോമ സഭയുടെ തിരുവനന്തപുരം, കൊല്ലം ഭദ്രാസന ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ അനുശോചന ചടങ്ങില്‍ സംസാരിച്ചു. മാര്‍ത്തോമ ചര്‍ച്ച് എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ അന്നമ്മ ചെറിയാന്‍, സ്കൂള്‍ ചാപ്ളയിന്‍ റവ. പ്രമോദ് മാത്യു, പി.ടി.എ പ്രസിഡന്‍റ് അഡ്വ. ഡാനി ജെ. പോള്‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് പ്രേം ജോസഫ്, അധ്യാപിക ലതാ രാജീവ് തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.