മരം നട്ട് തണല്‍ നേടാന്‍ കുരുന്നുകള്‍

വിളപ്പില്‍ശാല: വഴിയോരത്ത് വൃക്ഷത്തൈകള്‍ നട്ട് കുട്ടികള്‍ മാതൃകയായി. പ്ളാവും നെല്ലിയും കണിക്കൊന്നയും വേപ്പുമെല്ലാം നട്ടുനനച്ചാണ് കുട്ടികള്‍ നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായത്. പച്ചപ്പ് വീണ്ടെടുക്കാന്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ ഒരുമിച്ചപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കി നാട്ടുകാരും പങ്കുചേര്‍ന്നു. ‘മരം നടൂ, തണല്‍ നേടൂ’ എന്ന മുദ്രാവാക്യം മുഴക്കി പുന്നശ്ശേരി ലക്ഷ്മീ നാരായണ ബാലഗോകുലത്തിലെ 50 ഓളം കുട്ടികളാണ് ഞായറാഴ്ച വൃക്ഷത്തൈകളുമായി തെരുവിലിറങ്ങിയത്. വിളപ്പില്‍ശാല വാഴവിളാകം മുതല്‍ പുന്നശ്ശേരി വരെയുള്ള പഞ്ചായത്ത് റോഡിന് ഇരുവശത്തുമാണ് ഫലവൃക്ഷത്തൈകള്‍ നട്ടത്. വാര്‍ഡംഗം അനില്‍ കുമാര്‍, ബാലഗോകുലം മേഖലാ അധ്യക്ഷന്‍ ഡോ. രാജേന്ദ്ര ബാബു, മലയിന്‍കീഴ് നീതു, വിളപ്പില്‍ ആതിര എന്നിവരും പിന്തുണയുമായത്തെി. തൈകള്‍ക്ക് വെള്ളവും വളവുമിട്ട് പരിപാലിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. വൃക്ഷത്തൈകളുടെ വളര്‍ച്ച പൂര്‍ത്തിയാകുംവരെ അവയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്താണ് അവര്‍ മടങ്ങിയത്. ബാലഗോകുലം രക്ഷാധികാരി ഗീതു, സഹ രക്ഷാധികാരി ആര്‍ച്ച, ബാലമിത്ര അനന്ദു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.