തിരുവനന്തപുരം: ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തത് ഐരാണിമുട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ വലച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെി. വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയിലാണ് ഞായറാഴ്ച ഒരു ഡോക്ടര്‍പോലും എത്താതായത്. രോഗികള്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ആരും എത്താതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. ആറ്റുകാല്‍ ഐരാണിമുട്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരാണ് നിലവിലുള്ളത്. ഇത് പ്രതീക്ഷിച്ചാണ് രോഗികള്‍ എത്തിയത്. പ്രദേശത്തെ ഏക സര്‍ക്കാര്‍ ആതുരാലയമായതിനാല്‍ പ്രതിദിനം ചികിത്സ തേടി എത്തുന്നവര്‍ നിരവധിയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ അവസ്ഥ ഉണ്ടായതിനത്തെുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. രണ്ടുമാസമായി ഇത്തരം പ്രശ്നം നിലനില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും ഒപ്പം കൗണ്‍സിലര്‍ ബീനയും സ്ഥലത്തത്തെി പ്രതിഷേധിച്ചു. സമരം ശക്തമായതോടെ അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് ഉച്ചയോടെ ജനറല്‍ ആശുപത്രിയില്‍നിന്ന് രണ്ട് ഡോക്ടര്‍മാരെ എത്തിച്ചതോടെയാണ് മണിക്കൂറുകള്‍ കാത്തുനിന്ന ചിലര്‍ക്ക് ചികിത്സ കിട്ടിയത്. കാത്തുനിന്ന് വലഞ്ഞ രോഗികള്‍ പലരും മറ്റുവഴികള്‍ തേടിയിരുന്നു. 400ഓളം രോഗികള്‍ പ്രതിദിനം ചികിത്സ തേടി എത്തിയിരുന്ന ആശുപത്രിയില്‍ മിക്കപ്പോഴും അധികൃതരുടെ അനാസ്ഥയത്തെുടര്‍ന്ന് ജനങ്ങള്‍ക്ക് മറ്റ് ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയായെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്ന അവസ്ഥ ആവര്‍ത്തിച്ചിട്ടും നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ളെന്നും അവര്‍ ആരോപിക്കുന്നു. പ്രശ്നം അടിയന്തരമായി പരിഗണിച്ചില്ളെങ്കില്‍ സമരത്തിന് രൂപം നല്‍കുമെന്ന് റെസിഡന്‍റ്സ് അസോ. ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.