അങ്കണവാടികുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് വല്ലംനിറ പദ്ധതി

നെടുമങ്ങാട്: നെടുമങ്ങാട് ബ്ളോക് പഞ്ചായത്ത് നടപ്പാക്കുന്ന വല്ലംനിറ പദ്ധതി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. 164 അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ജൈവ പച്ചക്കറി നല്‍കുന്ന അങ്കണവാടി ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികളുടെ വീടുകളില്‍ ഓണത്തിന് ജൈവ പച്ചക്കറി കിറ്റ് നല്‍കുകയാണ് വല്ലംനിറ പദ്ധതിയുടെ ലക്ഷ്യം. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, ബ്ളോക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ ബി. പ്രഭാകുമാരി, എസ്. ഷാജഹാന്‍, ഒ.എസ്. പ്രീത, രാജേഷ് കണ്ണന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്.വി. കിഷോര്‍, ഐ. മിനി, ബി.എസ്. ചിത്രലേഖ, അനില, അരുവിക്കര ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റ് സുനില്‍കുമാര്‍, അഡ്വ.ആര്‍. ജയദേവന്‍, പാട്ടത്തില്‍ ഷരീഫ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.എസ്.സുരേഷ്, ജില്ലാ വനിതാ ക്ഷേമ ഓഫിസര്‍ എസ്. ശ്രീശുഭ എന്നിവര്‍ സംസാരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിജു സ്വാഗതവും ബി.ഡി.ഒ എബ്രഹാം സൈമണ്‍ നന്ദിയും പറഞ്ഞു.ബ്ളോക്കിലെ 164 അങ്കണവാടികളിലായി പഠിക്കുന്ന 1588 കുട്ടികളുടെ വീടുകളില്‍ പച്ചക്കറി എത്തിക്കുന്നതിന് 20 ഏക്കറിലാണ് കൃഷിയിറക്കുന്നത്. 18 മുതല്‍ 22 വരെയാണ് കൃഷിയിറക്കല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.