നാടിനെ നടുക്കിയ ദുരന്തത്തിന് ഒരു വയസ്സ്

കോവളം: നാടിനെ നടുക്കിയ കടല്‍ദുരന്തത്തിനു തിങ്കളാഴ്ച ഒരു വയസ്സ്. കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ ഇടക്കല്ല് പാറക്കൂട്ടങ്ങള്‍ക്ക് സമീപം തിരയില്‍പ്പെട്ട് രണ്ടുപേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ട് തിങ്കളാഴ്ച ഒരു വര്‍ഷം തികയുകയാണ്. അപകടത്തില്‍ കാണാതായ മൂന്നുപേരെ ഇനിയും കണ്ടത്തൊന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പെട്ടത് പെരുന്നാള്‍ കഴിഞ്ഞ് തീരത്തത്തെിയ നാലംഗ സുഹൃത്ത് സംഘവും ഇവരെ രക്ഷിക്കാന്‍ ചാടിയ വോളിബാള്‍ റഫറിയുമായിരുന്നു സംഭവത്തില്‍ വര്‍ക്കല ഇലകമണ്‍ അരുണോദയത്തില്‍ ഗിരീഷ്, വിമലാദേവി ദമ്പതികളുടെ മകന്‍ അനൂപ് ഗിരി (21), വഞ്ചിയൂര്‍ ഉണ്ണീസ് ലെയ്നില്‍ ജയന്‍-പ്രസന്നകുമാരി ദമ്പതികളുടെ മകന്‍ അഖില്‍ ജയന്‍ (20) എന്നിവരാണ് മരിച്ചിരുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ വട്ടപ്പാറ കാനക്കോട് കൃഷ്ണ വിലാസത്തില്‍ രാജേന്ദ്രന്‍-ശശികുമാരി ദമ്പതികളുടെ മകന്‍ നിതിന്‍ രാജ് (21), കഴക്കൂട്ടം ബ്ളോക് ഓഫിസിനു സമീപം മിഥുനത്തില്‍ ജോജി-ക്രിസ്റ്റബല്‍ ദമ്പതികളുടെ മകന്‍ ജിതിന്‍ ജി. കാര്‍മല്‍ (21), ഇവരെ രക്ഷിക്കാന്‍ കടലില്‍ ചാടിയ ബാസ്കറ്റ് ബാള്‍ ദേശീയ റഫറി പി.ടി.പി നഗര്‍ സ്വദേശി അഭിഷേക് ശശി എന്നിവരെ സംഭവം നടന്ന് ഒരു വര്‍ഷം ആയിട്ടും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. അപകടത്തിനു ശേഷം ഈ ഭാഗത്തെ കടല്‍ക്കുളി നിരോധിക്കുകയും ഇടക്കല്ല് പാറക്കൂട്ടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശവും നിരോധിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെയാണ് ഇടക്കല്ല് പാറക്കൂട്ടങ്ങളിലേക്ക് സഞ്ചാരികളെ നിരോധിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ സുരക്ഷാ വേലിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആറടി പൊക്കത്തില്‍ ഒരാള്‍ക്ക് മറുവശത്ത് കടക്കാന്‍ കഴിയാത്ത വിധം വേലി നിര്‍മിക്കണം എന്നായിരുന്നു ലൈഫ് ഗാര്‍ഡുകള്‍ നല്‍കിയ ശിപാര്‍ശ. വേലിയുടെ നിര്‍മാണം തുടങ്ങവേ ആറടിക്ക് കണക്കാക്കിയാണ് തൂണുകള്‍ സ്ഥാപിച്ചതെങ്കിലും ഇപ്പോള്‍ നാലടിയാക്കി കുറച്ചു. ഇപ്പോള്‍ നിര്‍മിക്കുന്ന സുരക്ഷാ വേലി ഒരാള്‍ക്ക് എളുപ്പത്തില്‍ ചാടിക്കടക്കാന്‍ കഴിയുന്ന തരത്തില്‍ ആണെന്ന് ആരോപണം ഉണ്ട്. അതിനാല്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനം ഇല്ലാത്തപ്പോള്‍ വേലി കടന്ന് മറുവശത്ത് എത്തുന്നവര്‍ക്ക് അപകടം പറ്റാന്‍ സാധ്യത കൂടുതലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.