തിരുവനന്തപുരം: ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ആഡംബര കാറില്‍ നാട് ചുറ്റാനത്തെിയ അഞ്ചംഗ സംഘം പൊലീസിന്‍െറ പിടിയില്‍. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളായ മുരുകന്‍ (53), എന്‍ജിന്‍സാം (43), പുതുച്ചേരി സ്വദേശികളായ രാജ്കവിദാസന്‍ (24), രാജശേഖരന്‍ (38), ജാഫര്‍ അലി (24) എന്നിവരാണ് വ്യാഴാഴ്ച രാത്രി 11ഓടെ കരമന പൊലീസിന്‍െറ പിടിയിലായത്. മുരുകന്‍െറ ഉടമസ്ഥതയിലെ ടി.എന്‍.എ.എച്ച്-9999 ഫാന്‍സി നമ്പറിലെ ആഡംബര കാറിലത്തെിയ സംഘം കണ്‍ട്രോല്‍ റൂമില്‍നിന്നത്തെിയ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്. ഇവരെ ആദ്യം ചോദ്യംചെയ്തപ്പോള്‍ തങ്ങള്‍ തമിഴ്നാട് ആന്‍റി ടെററിസ്റ്റ് സ്ക്വാഡാണെന്ന് പറഞ്ഞ് തടിതപ്പാന്‍ നോക്കിയെങ്കിലും പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ആന്‍റി ടെററിസ്റ്റ് ഫ്രണ്ട് എന്ന സംഘടനയിലെ അംഗങ്ങളാണ് തങ്ങളെന്നും സംഘടനയുടെ നേതാവ് എം.എസ് ബ്രിട്ട രണ്ടുദിവസത്തിനുള്ളില്‍ കേരള സന്ദര്‍ശനത്തിനത്തെുന്നുണ്ടെന്നും നേതാവിനെ സ്വീകരിക്കാന്‍ വന്നതാണെന്നും ഇവര്‍ വെളിപ്പെടുത്തി. നേരത്തേയത്തെി കോവളം സന്ദര്‍ശിക്കുകയും തിരുവനന്തപുരം ചുറ്റിക്കാണുകയുമായിരുന്നു പരിപാടി എന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു. തമിഴ്നാടും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും നേതാവ് സന്ദര്‍ശിക്കുമ്പോള്‍ ഇതുപോലെ അവിടങ്ങളിലത്തെി സ്വീകരിക്കുക പതിവാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസും ഇന്‍റലിജന്‍സും ചോദ്യംചെയ്തു. ഇവര്‍ക്ക് ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ കേസുകളുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരുന്നു. നിലവില്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനം ഉപയോഗിച്ചതിനും ആള്‍മാറാട്ടത്തിനുമുള്ള കേസുകളാണ് പൊലീസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.