ആറ്റിങ്ങല്‍: സൗദിയില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍െറ ഞെട്ടല്‍മാറാതെ പ്രദേശവാസികളും ബന്ധുക്കളും. ദീര്‍ഘകാലമായി സൗദിയിലുള്ള നസീര്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. സൗദി സ്വദേശികളുടെ വെടിയേറ്റ് നസീര്‍ കൊല്ലപ്പെട്ടെന്ന വിവരം നാട്ടുകാരും ബന്ധുക്കളുമായ പ്രവാസികളാണ് ആലംകോട് നിവാസികളെ അറിയിച്ചത്. നസീറിന്‍െറ പ്രവാസജീവിതത്തിന് രണ്ട് പതിറ്റാണ്ടിന്‍െറ അനുഭവം പറയാനുണ്ട്. സൗദിയില്‍ ലൈലാ അഫ്ലജില്‍ ഹോട്ടല്‍ ആരംഭിച്ചിട്ട് അഞ്ച് വര്‍ഷത്തോളമായി. സമീപകാലത്താണ് തെഞ്ചേരിക്കോണത്ത് വീട് നിര്‍മിച്ച് താമസമാക്കിയത്. ഏഴ് മാസം മുമ്പും നാട്ടിലത്തെിയിരുന്നു. നസീറിന്‍െറ നേതൃത്വത്തില്‍ നടത്തിയിരുന്ന ഹോട്ടലില്‍ പതിനഞ്ചോളം പേര്‍ക്ക് തൊഴിലും നല്‍കിയിട്ടുണ്ട്. ഇതില്‍ ആലംകോട് നിവാസികളാണ് ഭൂരിഭാഗവും. ഹോട്ടല്‍ ജീവനക്കാരായ നജീബ്, ഷമീം, ആസിഫ്, ആഷിഖ് എന്നിവര്‍ സംഭവസമയത്ത് ഹോട്ടലിലും പരിസരത്തുമായി ഉണ്ടായിരുന്നു. ഇവരെല്ലാം സൗദി സ്വദേശികളുടെ ആക്രമണത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം നാട്ടിലത്തെിക്കുന്നതിന് ഒന്നരമാസത്തോളം സമയമെടുക്കും. കൊലപാതകമായതിനാലും സൗദി നിയമങ്ങള്‍ കര്‍ക്കശമാണ്. ഇതൊഴിവാക്കാനാണ് സൗദിയില്‍തന്നെ ഖബറടക്കം നടത്താന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.