ആര്യനാട്: അഭിനയമോഹവുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച മൂന്നുപേരെ ആര്യനാട് പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രിയോടെ ആര്യനാട് പള്ളിവേട്ടയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പള്ളിവേട്ട മരച്ചീനിവിള വീട്ടില്‍ അഷ്റഫ് (51), തോളൂര്‍ പെട്രോള്‍ പമ്പിന് സമീപം ഐഷാലയത്തില്‍ ഷാജി എന്ന ഷാഹുല്‍ ഹമീദ് (46), തിരുവല്ലം പാച്ചല്ലൂര്‍ കിഴക്കേപറമ്പില്‍ വീട്ടില്‍ പറമ്പില്‍ രാഹുല്‍ (23) എന്നിവരാണ് പിടിയിലായത്. പൊലീസ് പറയുന്നതിങ്ങനെ: കൊല്ലം തേവലക്കര സ്വദേശികളായ പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികളെ തിരുവല്ലത്ത് ഷൂട്ടിങ്ങിനിടെ പരിചയപ്പെട്ട രാഹുല്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്നു പറഞ്ഞ് പള്ളിവേട്ടയിലെ അഷ്റഫിന്‍െറ വീട്ടില്‍ എത്തിച്ചു. തുടര്‍ന്നു രാത്രിയോടെ രാഹുലും അഷ്റഫും ഷാഹുല്‍ ഹമീദും ചേര്‍ന്ന് കുട്ടികളെ പാര്‍പ്പിച്ച മുറിയില്‍ കയറി വസ്ത്രങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയും പ്രകൃതിവിരുദ്ധ ലൈംഗികതക്കു നിര്‍ബന്ധിക്കുകയും ചെയ്തു. കുതറിയോടിയ കുട്ടികള്‍ ആര്യനാട് പള്ളിവേട്ട മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപമത്തെി. നാട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. ഇതിനിടെ കുട്ടികളെ അന്വേഷിച്ചത്തെിയ രാഹുലിനെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെക്കുകയും ആര്യനാട് പൊലീസില്‍ അറിയിച്ചു കുട്ടികളെയും രാഹുലിനെയും കൈമാറുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിച്ച് കുട്ടികളോട് വിവരം തിരക്കിയതില്‍നിന്ന് മറ്റു രണ്ടുപേര്‍ കൂടി ഉണ്ടെന്നു മനസ്സിലാക്കിയ പൊലീസ് അഷ്റഫിന്‍െറ വീട്ടില്‍ എത്തി. അഷ്റഫിനെ ചോദ്യം ചെയ്തപ്പോള്‍ ഒറ്റക്ക് താമസിക്കുകയാണെന്നും മറ്റാരും ഇല്ല എന്നുമാണ് പറഞ്ഞത്. തുടര്‍ന്നു ആര്യനാട് എസ്.ഐയും സംഘവും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ഷാഹുല്‍ ഹമീദിനെ കണ്ടത്തെി. ശേഷം ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്നു കുട്ടികളുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളില്‍ കാണികളെ നിയന്ത്രിക്കുന്ന ജോലിയാണ് രാഹുലിനും അഷ്റഫിനും എന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. അമ്പലമുക്കിലെ എ.ടി.എം കൗണ്ടറിലെ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായ ഷാഹുല്‍ ഹമീദ്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് ആര്യനാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.