വര്‍ക്കല: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. വര്‍ക്കല, കനാല്‍ പുറമ്പോക്കില്‍ അഭ്യാസി നൗഷാദ് എന്ന നൗഷാദ് ആണ് (38) അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വര്‍ക്കല ചിലക്കൂര്‍ ചിറക്കുളത്തിന് സമീപത്തുവെച്ചാണ് ‘കറുത്തായി’ എന്ന വര്‍ക്കല റോഡ് മന്‍സിലില്‍ അമാനുല്ലയെ (38) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്. വീടുകള്‍ അടിച്ചുതകര്‍ക്കല്‍ ഉള്‍പ്പെടെ അക്രമങ്ങള്‍ നടത്തിയശേഷം പ്രതി ഒളിവില്‍പോകുകയാണ് പതിവ്. വര്‍ക്കല സി.ഐ ബി.എസ്. സജിമോന്‍െറ നേതൃത്വത്തില്‍ എസ്.ഐ കെ. ഷാജി, ഗ്രേഡ് എസ്.ഐ നിമാസ്, പൊലീസുകാരായ ഹരി, അനില്‍, പ്രസേനന്‍, മുരളീധരന്‍പിള്ള എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.