തിരുവനന്തപുരം: പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നിയമനം ലഭിക്കാന്‍ ഉദ്യോഗസ്ഥരുടെ പരക്കംപാച്ചില്‍. ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റപട്ടിക പുറത്തിറങ്ങുമ്പോള്‍ ട്രാഫിക് അസിസ്റ്റന്‍റ് കമീഷണര്‍ തസ്തിക തരപ്പെടുത്താനായും ചില ഉദ്യോഗസ്ഥര്‍ നീക്കം സജീവമാക്കിയിട്ടുണ്ട്. മുന്‍ എം.എല്‍.എ മുഖേന ഭരണകക്ഷിയിലെ പ്രമുഖനെ ക്കണ്ട് കാര്യം സാധിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്. അഴിമതിക്കേസുകളില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനാണിദ്ദേഹം. സൈബര്‍ കേസുകളില്‍ ഇയാള്‍ നടത്തിയ ഇടപെടലുകള്‍ സേനക്ക് നാണക്കേടായിരുന്നു. പ്രതികളുമായി വഴിവിട്ടബന്ധം പുലര്‍ത്തിയാല്‍ സര്‍വിസില്‍നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് ഒരുദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് നിലവിലെ സ്ഥാനം ഉപേക്ഷിച്ച് പുതിയ ലാവണത്തിനായി നീക്കം സജീവമാക്കിയതത്രെ. വര്‍ഷങ്ങളായി ട്രാഫിക്കില്‍ തുടരുന്ന മറ്റൊരാള്‍ ഇവിടെ തന്നെ തുടരാന്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. നഗരത്തില്‍ ഓടുന്ന സ്വകാര്യബസുകളില്‍നിന്ന് മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥനെതിരെ നിരവധി പരാതി ഉയര്‍ന്നെങ്കിലും നടപടി ഉണ്ടായില്ല. നഗരത്തില്‍ 104 സ്വകാര്യബസുകളാണ് സര്‍വിസ് നടത്തുന്നത്. ഒരു ബസിന് 400 രൂപയാണ് മാസപ്പടി. ഷോപ്പിങ് മാളുകള്‍, വന്‍കിട വസ്ത്രവ്യാപാരശാലകള്‍, ജ്വല്ലറികള്‍, റെസ്റ്റാറന്‍റുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഇദ്ദേഹം മാസപ്പടി പറ്റുന്നത് പരസ്യമാണ്. മാസപ്പടി ലഭിച്ചില്ളെങ്കില്‍ സ്ഥാപനത്തിന് മുന്നില്‍ നോപാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ച് ‘അനധികൃത പാര്‍ക്കിങ്’ കണ്ടത്തൊന്‍ ഇറങ്ങും. മാസപ്പടി നല്‍കുന്ന റെസ്റ്റോറന്‍റുകള്‍ക്ക് മുന്നില്‍ പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തുന്നതും പതിവാണ്. വ്യാപാരികളില്‍നിന്നും ബസുടമകളില്‍നിന്നും പ്രതിമാസം രണ്ടുലക്ഷം രൂപ പിരിച്ചെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളാണ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുണ്ടായത്. ഐ.പി.എസ് ഉന്നതരെ സ്വാധീനിച്ച് നടപടികളില്‍നിന്ന് ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.