10 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 50 പേര്‍ക്ക്

തിരുവനന്തപുരം: കാലവര്‍ഷം എത്തിയതോടെ പനിച്ചൂടിലായ തലസ്ഥാന ജില്ലയില്‍ പകര്‍ച്ചപ്പനിക്ക് ശമനമില്ല. ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 50 കടന്നു. 33 പേര്‍ക്ക് എലിപ്പനിയും 10ഓളം പേര്‍ക്ക് ചികുന്‍ഗുനിയയും സ്ഥിരീകരിച്ചതോടെ പനി ഭീതിയില്‍ തന്നെയാണ് ജില്ല. ബീമാപള്ളി, മുട്ടട, മരുതന്‍കുഴി, വാമനപുരം, തോന്നയ്ക്കല്‍, കടകംപള്ളി, വട്ടിയൂര്‍ക്കാവ്, പുല്ലുവിള, അരുവിക്കര, ചെട്ടിവിളാകം, കവടിയാര്‍, വള്ളക്കടവ്, ആനയറ, തൈക്കാട്, പേട്ട, പാപ്പനംകോട്, കരകുളം, മംഗലപുരം, പാങ്ങപ്പാറ, തിരുവല്ലം, വെമ്പായം, വിതുര, കുര്യാത്തി, മടവൂര്‍, പാളയം, ചിറയിന്‍കീഴ്, വെണ്‍പകല്‍, മുക്കോല, പള്ളിച്ചല്‍, നേമം, പൂന്തുറ, വെട്ടുകാട് എന്നീ ഭാഗങ്ങളിലാണ് ഡെങ്കി കണ്ടത്തെിയത്. വള്ളക്കടവ്, കരവട്ടിയൂര്‍ക്കാവ്, മാറനല്ലൂര്‍, തിരുവല്ലം, കരകുളം, ഊരൂട്ടമ്പലം, കളിപ്പാന്‍കുളം, ബീമാപള്ളി, വട്ടിയൂര്‍ക്കാവ്, അരുവിക്കര, പെരിങ്ങമ്മല, വെണ്‍പകല്‍, പാങ്ങപ്പാറ, പള്ളിച്ചല്‍, ചെട്ടികുളങ്ങര, പൂന്തുറ, വള്ളക്കടവ്, കല്ലിയൂര്‍, വിളപ്പില്‍, വിതുര എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ചികുന്‍ഗുനിയ കണ്ടത്തെിയത് മുട്ടട, വെള്ളനാട്, പൂന്തുറ, പാപ്പനംകോട്, തൊളിക്കോട്, പള്ളിച്ചല്‍, വിളപ്പില്‍ എന്നിവിടങ്ങളിലാണ്. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുവരെ എത്തിയത് 10000ത്തോളം രോഗികളാണ്. സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് പനി ബാധിച്ചത്തെുന്നത്. മഴ ഇടക്കിടെ പെയ്യുന്നതും നിലനില്‍ക്കുന്ന മാലിന്യ പ്രശ്നവും പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ പകരുമെന്ന ആശങ്ക ഉണ്ടാക്കുന്നു. കഴിഞ്ഞ മാസം 150ഓളം പേര്‍ക്കാണ് ഡെങ്കി കണ്ടത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.