തിരുവനന്തപുരം: ഗ്യാസ് സംബന്ധ പരാതികള്‍ ചര്‍ച്ചചെയ്യാന്‍ ഓപണ്‍ ഫോറം ചേര്‍ന്നു. ഗ്യാസ് വിതരണത്തെക്കുറിച്ചുള്ള പരാതികളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ ജില്ലയിലെ താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഈമാസം 30ന് മുമ്പ് മോണിറ്ററിങ് സെല്ലുകള്‍ രൂപവത്കരിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഓപണ്‍ ഫോറത്തില്‍ തീരുമാനമായി. അഡി. ജില്ലാ മജിസ്ട്രേറ്റ് ജോണ്‍ വി. സാമുവലിന്‍െറ അധ്യക്ഷതയിലാണ് ഓപണ്‍ ഫോറം നടന്നത്. മോണിറ്ററിങ് സെല്ലുകള്‍ രൂപവത്കരിച്ച് വിവരം ഈമാസം 30ന് മുമ്പ് കലക്ടറേറ്റില്‍ അറിയിക്കണം. താലൂക്ക് സപൈ്ള ഓഫിസര്‍ക്ക് കീഴിലുള്ള ഗ്യാസ് ഏജന്‍സികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉപഭോക്താക്കളുടെ പരാതികളും സെല്‍ ചര്‍ച്ചചെയ്യണം. ഇവിടെ പരിഹരിക്കാന്‍ കഴിയാത്തവ മാത്രം ജില്ലാ തലത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി. സെല്ലുകളുടെ ആദ്യയോഗം ആഗസ്റ്റ് പത്തിന് മുമ്പ് വിളിക്കണമെന്ന് ഓപണ്‍ ഫോറം നിര്‍ദേശിച്ചു. സിലിണ്ടര്‍ വിതരണത്തിനത്തെുന്ന തൊഴിലാളികള്‍ അധികതുക വാങ്ങുന്നെന്ന പരാതിക്ക് പരിഹാരമായി ബില്ലില്‍ അച്ചടിച്ച തുക മാത്രം നല്‍കണമെന്നും ഓപണ്‍ ഫോറം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഗ്യാസ് ചോര്‍ച്ച സംബന്ധിച്ച പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ മെക്കാനിക്കിനെയോ പരിശീലനം ലഭിച്ച ഡെലിവറി തൊഴിലാളികളെയോ ഏജന്‍സികള്‍ നിയോഗിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശനനടപടിയെടുക്കും.ചോര്‍ച്ച സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ രാജ്യവ്യാപകമായി 1906 എന്ന നമ്പര്‍ പ്രവര്‍ത്തിക്കുന്നതായി ഗ്യാസ് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഉപഭോക്താക്കളെ കമ്പനി മാറ്റുകയാണെങ്കില്‍ ഇക്കാര്യം കൃത്യമായി മെസേജിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ അറിയിക്കണമെന്നും ഓപണ്‍ ഫോറം ഗ്യാസ് കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടു. പകല്‍ ജോലിക്ക് പോകുന്നവരുള്ള വീടുകളില്‍ ഗ്യാസ് എത്തിക്കാന്‍ പ്രത്യേകമായി സൗകര്യംചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും ഏജന്‍സികളോട് എ.ഡി.എം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സപൈ്ള ഓഫിസര്‍ പി. രമാദേവി, സിറ്റി റേഷനിങ് ഓഫിസര്‍ സൗത് ജ്ഞാനപ്രകാശം, വിവിധ ഗ്യാസ് കമ്പനി ഏജന്‍സി പ്രതിനിധികള്‍, മറ്റ് സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്യാസ് വിതരണം, സിലിണ്ടര്‍ പ്രശ്നങ്ങള്‍, ബില്ലിങ് തുടങ്ങി വിവിധ പ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.